
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സിനിമ സംവിധാനംചെയ്യുന്നു എന്ന പ്രഖ്യാപനം വന്നതുമുതൽ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. കുറച്ച് കാലമായി യാതൊരുവിധ അപ്ഡേറ്റുകളും ഇല്ലാതിരുന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ്.
തലൈവർ 171 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. സിനിമയുടെ പേര് ഈ വരുന്ന ഏപ്രിൽ 22-ന് പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ നിർമാതാക്കളും സംവിധായകൻ ലോകേഷ് കനകരാജും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
സ്വർണനിറമുള്ള ഫ്രെയിമുള്ള ഗ്ലാസ് ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. ചുരുട്ടിപ്പിടിച്ച രണ്ട് കൈകളും വിലങ്ങെന്നപോലെ സ്വർണവാച്ചുകൾകൊണ്ട് ബന്ധിച്ചിരിക്കുന്നതായും കാണാം.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും അൻബറിവ് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. ചിത്രത്തേക്കുറിച്ചുള്ള മറ്റുവിവരങ്ങൾ അറിവായിട്ടില്ല. ജയ് ഭീം സംവിധായകൻ ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ എന്ന ചിത്രമാണ് സൂപ്പർതാരത്തിന്റേതായി ഉടൻ റിലീസാവുന്ന ചിത്രം.
Content Highlights: rajinikanth new movie thalaivar 171 latest update
Published: 28 Mar 2024, 07:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented