കെടാമംഗലം സദാനന്ദന്‍ കലാ സാംസ്‌കാരിക വേദിയുടെ 2020 ലെ കലാ സാഗര പുരസ്‌കാരം കവിയും, ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലത്തെ ഗാനരചനാരംഗത്തുള്ള സമഗ്ര സംഭവനകള്‍ക്കാണ് പുരസ്‌കാരം.

250ലേറെ നാടകങ്ങള്‍ക്കായി 1000 ത്തില്‍പ്പരം ഗാനങ്ങളും 260 ഓഡിയോ ആല്‍ബങ്ങള്‍ക്കായി 2600 ഗാനങ്ങളും 130 ല്‍പ്പരം സിനിമകള്‍ക്കായി 400 ഗാനങ്ങളുമടക്കം നാലായിരത്തില്‍പ്പരം ഗാനങ്ങള്‍ രാജീവ് ആലുങ്കല്‍ രചിച്ചിട്ടുണ്ട്. ഗാന രചനാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള കേരള സംഗീത നാടകഅക്കാദമി അവാര്‍ഡ്, മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, മൂന്ന് പ്രാവശ്യം സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള രാജീവ് ആലുങ്കല്‍ ഇപ്പോള്‍ പല്ലന കുമാരനാശാന്‍ സ്മാരകത്തിന്റെ ചെയര്‍മാന്‍ ആണ്.

ഏപ്രിലില്‍ വടക്കന്‍ പറവൂരില്‍ വച്ചു നടക്കുന്ന കെടാമംഗലം സദാനന്ദന്‍ അനുസ്മരണ ചടങ്ങില്‍ വച്ച് 25000 രൂപയും ഫലകവുമടങ്ങുന്ന കലാസാഗര പുരസ്‌കാരം രാജീവ് ആലുങ്കലിന് സമ്മാനിക്കും.

Content Highlights: Rajeev Alungal wins Kala sagara Puraskaram, Lyricist, Poet