
പ്രഭാസിന്റെ ഹൊറർ- ഫാന്റസി ചിത്രം 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യവിരുന്നായി ട്രെയിലർ 2.0 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയ്ലർ എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമയിൽ റിദ്ധി കുമാർ അവതരിപ്പിക്കുന്ന അനിത എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 9-നാണ് 'രാജാസാബ്' വേൾഡ് വൈഡ് റിലീസ്.
'ദി രാജാ സാബ്' ഒരു പെർഫെക്റ്റ് എന്റർടെയ്നറായിരിക്കുമെന്നും പ്രഭാസ് എല്ലാവരുടേയും ഡാർലിങ് ആണെന്നും കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന പ്രീ റിലീസ് ഇവന്റിൽ റിദ്ധി കുമാർ പറഞ്ഞിരുന്നു. പ്രഭാസിന്റെ എല്ലാ നല്ല ഗുണങ്ങളും സിനിമയിൽ കാണാൻ കഴിയും. 'രാജാസാബ്' കണ്ടുകഴിഞ്ഞാൽ, പ്രഭാസിനെ കൂടുതൽ ഇഷ്ടപ്പെടുമെന്നും', അവർ കൂട്ടിച്ചേർത്തിരുന്നു.
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്റെ പാൻ- ഇന്ത്യൻ ഹൊറർ ഫാന്റസി ത്രില്ലർ 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റെന്ന് ആദ്യ ട്രെയ്ലർ സൂചന നൽകിയിരുന്നു. രണ്ടാമത്തെ ട്രെയ്ലർ സിനിമയുടെ കൂടുതൽ സർപ്രൈസുകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. ഹൊററും ഫാന്റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചാണ് ചിത്രമെത്തുന്നത്. സിനിമയിലെ ഗാനങ്ങളും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം തരംഗമായി കഴിഞ്ഞിട്ടുണ്ട്.
ബോക്സോഫീസ് വിപ്ലവം തീർത്ത 'കൽക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യവിരുന്ന് തന്നെയാകമെന്നാണ് സൂചനകൾ. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഫാമിലി എന്റർടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ചുഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന 'രാജാസാബ്' പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് പളനി.
ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്സ്, കിങ് സാളമൻ, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്.എൻ.കെ, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Riddhi Kumar’s first look as Anitha from Prabhas-starrer The Raja Saab unveiled
Published: 01 Jan 2026, 08:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented