ഇരുപത്തേഴാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ പഞ്ചാബ് റോക്‌സ്റ്റാർ അമർസിങ് ചാംകിലയുടെ കഥപറയുന്ന സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇംതിയാസ് അലി സംവിധാനം ചെയ്ത സിനിമയുടെ പേര് അമർസിങ് ചാംകില എന്നുതന്നെയാണ്. ഒ.ടി.ടി. പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് റിലീസ്.
1980-കളിൽ പഞ്ചാബിന്റെ ഹൃദയം കീഴടക്കിയ പാട്ടുകാരനാണ് ചാംകില. ദാരിദ്ര്യത്തിൽനിന്ന് സംഗീതത്തിലൂടെ ഉയരങ്ങൾ കീഴടക്കിയയാൾ. 27-ാം വയസ്സിൽ തന്റെ മ്യൂസിക് ബാൻഡിലെ രണ്ട് അംഗങ്ങൾക്കൊപ്പം വെടിയേറ്റു മരിക്കുകയായിരുന്നു.
ചിത്രത്തിൽ ചാംകിലയായെത്തുന്നത് നടനും ഗായകനുമായ ദിൽജിത്ത് ദോസാഞ്ചാണ്. പരിണീതി ചോപ്രയാണ് നായിക. സംഗീതത്തിന് പ്രധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് എ.ആർ. റഹ്‌മാനാണ്. 2024-ൽ ചിത്രം പുറത്തിറങ്ങും.
Content Highlights: punjab rockstar amar sing chamkila Diljit Dosanjh Imtiaz Ali AR Rahman Parineeti Chopra
Published: 31 May 2023, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented