തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു.
അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ 62 സിനിമകൾ അരോമ മണി നിർമിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു.
1977 ൽ മധുവിനെ നായകനാക്കി പുറത്തിറങ്ങിയ 'ധീരസമീരെ യമുനാതീരെ' ആണ് അരോമ മണിയുടെ ആദ്യ നിർമ്മാണ സംരംഭം. ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിൻ്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ 'ആർട്ടിസ്റ്റ്' ആണ് അവസാന ചിത്രം.
തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ജനാധിപത്യം, എഫ്.ഐ,ആർ, ബാലേട്ടൻ, സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം മുതലായവയാണ് അരോമ മണി നിർമിച്ച ശ്രദ്ധേയ ചിത്രങ്ങൾ.
Content Highlights: producer director aroma mani passed away
Published: 14 Jul 2024, 03:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented