മഗധീര, ബാഹുബലി, ആർആർആർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ വെള്ളിത്തിരയിൽ എത്തിച്ചിട്ടുള്ള സംവിധായകനാണ് എസ്.എസ്.രാജമൗലി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരണാസി. പൃഥ്വിരാജ് സുകുമാരൻ, മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ താരനിരകൾ അണിനിരക്കുന്ന ഈ ചിത്രം 2027-ൽ ആയിരിക്കും പുറത്തിറങ്ങുകയെന്നാണ് വിവരം.  ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു.

To advertise here,

വാരണാസിയുടെ പ്രചരണത്തിന്റെ ഭാഗമായി താരങ്ങൾ കൊളൈഡർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിത്രീകരണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചു. വാരണാസിയിലെ പ്രതിനായകനായ കുംഭയുടെ റോളാണ് പൃഥ്വിരാജ് ചെയ്തിരിക്കുന്നത്. കൈകാലുകൾക്ക് ചലനശേഷിയില്ലാത്ത വീൽ ചെയറിൽ കഴുന്ന കഥാപാത്രമാണ് കുംഭ. ചിത്രീകരണ വേളയിലെ വെല്ലുവിളികളെ കുറിച്ചാണ് പൃഥ്വിരാജ് അഭിമുഖത്തിൽ സംസാരിച്ചത്.

അറിയാതെ പോലും കൈകാലുകൾ ചലിപ്പിക്കാതിരിക്കാൻ ഒരു പ്രത്യേക സംവിധാനം ഉപയോഗിച്ച് എന്നെ ലോക്ക് ചെയ്തിരിക്കുകയായിരുന്നു. മൂക്കിൽ ഒരു ഈച്ച വന്നിരുന്നാൽ പോലും ഒന്നും ചെയ്യാൻ സാധിക്കാത്ത നിലയിലായിരുന്നു ലോക്ക് ചെയ്തിരുന്നത്. അതുപോലെയായിരുന്നു വീൽ ചെയറിലെ സംവിധാനം. ഈ സിനിമയിൽ കുംഭ എന്ന കഥാപാത്രം വളരെയേറ അപകടകാരിയാണ്. അതുപോലെ തന്നെ നിസ്സഹായനുമാണെന്നും പൃഥ്വിരാജ് പറയുന്നു.

ഈ സിനിമയിൽ വില്ലന് വളരെയേറെ ദൈർഘ്യമുള്ള ഒരു ഡയലോഗ് ഉണ്ട്. ഇത് ചിത്രീകരിച്ച് കൊണ്ടിരിക്കുമ്പോൾ പൃഥ്വിരാജിന്റെ മൂക്കിൽ പലപ്പോഴായി ഈച്ച വന്നിരിക്കുന്നത് കാണാം. എന്നാൽ, അദ്ദേഹത്തിന്റെ കൈകാലുകൾ ലോക്ക് ചെയ്തിരിക്കുന്നതിനാൽ ഒന്ന് അനങ്ങാൻ പോലും സാധിക്കുന്നില്ലായിരുന്നു. ഈ ഷോട്ടിൽ അദ്ദേഹം ഏറ്റവുമധികം പ്രാർഥിച്ചത് ഈച്ച വരാതിരിക്കാൻ ആയിരിക്കും. ആ പ്രാർഥന ദൈവം കേട്ടിരിക്കുമെന്നും മഹേഷ് ബാബുവും പറഞ്ഞു.