
പൃഥ്വിരാജ് നായകനാവുന്ന വീരനായക സിനിമ കാളിയനിലേക്ക് പുതിയ അഭിനേതാക്കളെ തിരഞ്ഞ് അണിയറപ്രവര്‍ത്തകര്‍. വേണാടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളിയന് എന്ന വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. കാളിയനിലേക്കുള്ള കാസ്റ്റിംഗ് കോള്‍ ആരംഭിച്ചുവെന്ന് പൃഥ്വി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
'17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൃഥ്വിരാജിന്റെ ബഹുഭാഷാ ചിത്രമായ കാളിയന്റെ ഭാഗമാവാന്‍ അവസരം. അഭിനയശേഷിയും വേറിട്ട രൂപഭാവങ്ങളുമുള്ള 7നും 70നും മധ്യേ പ്രായമുള്ളവര്‍ക്ക് സ്ത്രീപുരുഷഭേദമന്യേ അപേക്ഷിക്കാം' എന്ന് കാളിയന് ടീം പറയുന്നു.
'അപേക്ഷകര്‍ www.kaaliyan.com വെബ്സൈറ്റ് സന്ദര്‍ശിച്ച് മാര്‍ച്ച് 15നകം സമീപകാല ഫോട്ടോകള്‍ സഹിതം അപേക്ഷിക്കണം. ഒരു മിനുട്ടില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും അയയ്ക്കാം. ' മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലാണ് കാസ്റ്റിംഗ് കോള്‍ സന്ദേശം.
നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബി.ടി.അനില്‍ കുമാറാണ് തിരക്കഥയൊരുക്കുന്നത്. ശങ്കര്‍-എഹ്സാന്‍-ലോയ് ടീം സംഗീത സംവിധാനം നിര്‍വഹിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് കാളിയന്. സുജിത് വാസുദേവ് ആണ് ക്യാമറ. അനില്‍ കദുവയാണ് നേരത്തെ പുറത്തിറങ്ങിയ കാളിയന്റെ ടീസറിന്റെ സംഗീതസംവിധാനം.
Content Highlights : prithviraj shares casting call for kaaliyan movie
Published: 15 Feb 2020, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented