പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്. തികഞ്ഞ പോലീസ് സ്റ്റോറി പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ഴോണറിൽ അവതരിപ്പിക്കുകയാണ് ഷഹദ് ചിത്രത്തിലൂടെ.

To advertise here,

ഭർത്താവിന്റെ മരണത്തിനുശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാർവതി തിരുവോത്താണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാർവതിക്കു പുറമേ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർഥ് ഭരതൻ, ഉണ്ണി മായാ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്ത തമിഴ് നടൻ പാർഥിപനും ചിത്രത്തിലെ പ്രധാന അഭിനേതാവാണ്.

രചന: പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം: മുജീബ് മജീദ്, ഛായാഗ്രഹണം: റോബി രാജ്, എഡിറ്റിങ്: ചമൻ ചാക്കോ, കലാസംവിധാനം: മഹേഷ് മോഹൻ, മേക്കപ്പ്: അമൽ, കോസ്റ്റ്യൂം ഡിസൈൻ: സമീറാ സനീഷ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, സ്റ്റിൽസ്: റിജാഷ് മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ: ദീപക്, പ്രൊഡക്ഷൻ മാനേജർ: എൽദോ ജോൺ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: ഫഹദ് (അപ്പു), പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി. പി.ആർ.ഒ: വാഴൂർ ജോസ്. വിതരണം: സെൻട്രൽ പിക്‌ചേഴ്‌സ്.