തിയേറ്ററിലും ഒടിടിയിലും വൻ വിജയം കരസ്ഥമാക്കി ഭാഷക്കതീതമായി പ്രേക്ഷക പ്രശംസ നേടിയ എക്കോ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പൂച്ച സാർ എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറിൽ എംആർകെ ജയറാം ആണ് ചിത്രം നിർമിക്കുന്നത്.

To advertise here,

വാഴ 2 ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്‌ത, റെജിവാൻ അബ്ദുൽ ബഷീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാർ. ജോ ആൻഡ്‌ ജോ, 18+ ജേർണി ഓഫ് ലവ്, ബ്രോമാൻസ് തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി. ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിൽ ജോമോൻ ജ്യോതിറും, മുഴുനീള വേഷത്തിൽ അലൻ ബിൻ സിറാജും എത്തുന്നു. പ്രധാന റോളിൽ ഒരു പൂച്ചയും എത്തുന്നു എന്നതും പൂച്ച സാറിന്റെ പ്രത്യേകത ആണ്. ചിത്രത്തിലെ മറ്റു റോളുകളിൽ മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രഗത്ഭ താരങ്ങൾ അണിനിരക്കുന്നു.

വ്യത്യസ്തമായ അവതരണശൈലിയും കൗതുകമുണർത്തുന്ന ടൈറ്റിലും കൊണ്ട് ശ്രദ്ധ നേടുന്ന പൂച്ച സാർ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ആകർഷകമായ ഡിസൈനും ഹാസ്യവും സാഹസികതയും സൂചിപ്പിക്കുന്ന ദൃശ്യഭംഗിയും നിറഞ്ഞ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പോസ്റ്ററിലെ കൗതുകകരമായ അവതരണം സിനിമ ഒരു വ്യത്യസ്ത അനുഭവമാകുമെന്ന സൂചന നൽകുന്നു.

ഷൂട്ടിംഗ് ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പിആർഓ : പ്രതീഷ് ശേഖർ.