
ആനക്കര(പാലക്കാട്): 'ഈ സഹായം ഞാൻ ഒരിക്കലും മറക്കില്ല'. 'മറക്കണം. മറന്നേ പറ്റൂ, കാരണം ഓർക്കാൻ വേണ്ടി ഞാനിപ്പൊ ആർക്കും ഒന്നും ചെയ്തുകൊടുക്കാറില്ല'
ഈ വാക്കുകൾ കേൾക്കുമ്പോൾ 1988-ലെ, 'പൊൻമുട്ടയിടുന്ന താറാവ്' എന്ന ഗ്രാമീണതയും നർമവും തുളുമ്പുന്ന ചലച്ചിത്രവും അതിലെ തട്ടാൻ ഭാസ്‌കരനും ഓർമ്മകളിലേക്ക് തിരിച്ചെത്തുന്നു. ശ്രീനിവാസൻ വിടവാങ്ങുമ്പോൾ, ആ ഓർമ്മകൾക്കൊപ്പം ഒരു ഗ്രാമവും വീണ്ടും മലയാളിയുടെ മനസ്സിൽ തെളിയുകയാണ്.
പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്തുള്ള തണ്ണീർക്കോട് ഗ്രാമം ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായിരുന്നു. സിനിമയുടെ മുഖ്യവേദിയായ പഴയ ഇരുനിലക്കെട്ടിടം ഇന്നും പഴമചോരാതെ തണ്ണീർക്കോട്ട് നിലകൊള്ളുന്നുണ്ട്. സിനിമയിൽ തട്ടാൻ ഭാസ്‌കരന്റെ സ്വർണപ്പീടികയായി മാറിയ മുറികളും മുകളിലത്തെ നിലയിൽ നായികയുടെ ഡാൻസ് ക്ലാസ് നടന്ന സ്ഥലവും ചായക്കടയും ഇന്നും ആ കാലത്തിന്റെ ഓർമ്മകൾ സൂക്ഷിക്കുന്നു.
തണ്ണീർക്കോട്ടെ കുന്നിൻപുറങ്ങളും പുഴകളും പാടങ്ങളും അമ്പലങ്ങളും റോഡുകളും ഇടവഴികളുമെല്ലാം സിനിമയുടെ പശ്ചാത്തലമായി തിളങ്ങിയിട്ടുണ്ട്. ഈ ലൊക്കേഷനെ വെറും ചിത്രീകരണ സ്ഥലമായി കാണാതെ, ഒരു വലിയ കുടുംബമായി മാറ്റിയത് ശ്രീനിവാസന്റെ സാന്നിധ്യമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ഷൂട്ടിങ് ദിവസങ്ങളിൽ നാട്ടുകാരോടൊപ്പം ചായകുടിച്ചും വിശേഷങ്ങൾ ചോദിച്ചും കുട്ടികളോട് തമാശപറഞ്ഞും അദ്ദേഹം തണ്ണീർക്കോടിന്റെ സ്വന്തം ആളായി മാറിയിരുന്നു. സിനിമക്കാരനെന്ന അകലം ഒരിക്കലും അദ്ദേഹം പാലിച്ചിരുന്നില്ലെന്ന് നാട്ടുകാർ ഓർക്കുന്നു.
Content Highlights: Explore Thattan Bhaskaran`s ancestral home in Thanneerkode, Palakkad, echoing memories of `Ponmuttayidunna Tharavu`. A timeless piece of Kerala`s cinematic heritage.
Published: 21 Dec 2025, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented