ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത 'പൊന്‍മാന്‍' എന്ന ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിയുന്ന ചിത്രം നിറഞ്ഞ സദസ്സുകളിലാണ് വെളളിയാഴ്ചയും പ്രദര്‍ശനം ആരംഭിച്ചത്. ത്രില്ലര്‍ മൂഡില്‍ കഥ പറയുന്ന ചിത്രത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും ചെറിയ തോതില്‍ നര്‍മ്മത്തിനും പ്രാധാന്യമുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിച്ച ചിത്രം, ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

To advertise here,

ബേസില്‍ ജോസഫ്, ലിജോമോള്‍ ജോസ്, സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അജേഷ് എന്ന നായക കഥാപാത്രമായി ബേസില്‍ ജോസഫ് തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. അതുപോലെ തന്നെ മരിയന്‍ ആയി സജിന്‍ ഗോപുവും തന്റെ വേറിട്ട മുഖം അതിമനോഹരമായി പ്രേക്ഷകരിലേക്ക് എത്തിച്ചു. സ്റ്റെഫി എന്ന നായികയായി ലിജോമോള്‍ ജോസും ബ്രൂണോ എന്ന കഥാപാത്രമായി ആനന്ദ് മന്മഥനും കയ്യടി നേടുന്നുണ്ട്. പ്രശസ്ത കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ ജ്യോതിഷ് ശങ്കര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണ് പൊന്‍മാന്‍.

ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം- സാനു ജോണ്‍ വര്‍ഗീസ്, സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- നിധിന്‍ രാജ് ആരോള്‍, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, കലാസംവിധായകന്‍- കൃപേഷ് അയപ്പന്‍കുട്ടി, വസ്ത്രാലങ്കാരം- മെല്‍വി ജെ, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- വിമല്‍ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എല്‍സണ്‍ എല്‍ദോസ്, വരികള്‍- സുഹൈല്‍ കോയ, സൌണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ്- അരവിന്ദ് മേനോന്‍, ആക്ഷന്‍- ഫീനിക്‌സ് പ്രഭു, കളറിസ്റ്റ്- ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്- നോക്ടര്‍ണല്‍ ഒക്‌റ്റേവ് പ്രൊഡക്ഷന്‍സ്, സ്റ്റില്‍സ്- രോഹിത് കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്, മാര്‍ക്കറ്റിംഗ്-  ആരോമല്‍, പിആര്‍ഒ-  എ എസ് ദിനേശ്, ശബരി, അഡ്വെര്‍ടൈസ്‌മെന്റ് - ബ്രിങ് ഫോര്‍ത്ത്.