സൂപ്പർ സ്റ്റാർ രജനീകാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിനിമാലോകത്ത് 50 വർഷം പൂർത്തിയാക്കുന്ന രജിനിയെ സംബന്ധിച്ച് ഈ വർഷം ഏറെ പ്രത്യേകതയുള്ളതാണ്. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യത്തോടെയുള്ള ജീവിതവും നേരുന്നുവെന്നും മോദി എക്സിൽ കുറിച്ചു.

To advertise here,

‘രജനീകാന്തിന് പിറന്നാൾ ആശംസകൾ. തലമുറകളെ ആകർഷിച്ച അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വലിയ പ്രശംസ നേടിയിട്ടുണ്ട്. വിവിധ വേഷങ്ങളിലൂടേയും ജോണറുകളിലൂടെയും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ എല്ലായ്പ്പോഴും പുതിയ 'ബെഞ്ച്മാർക്ക്' സൃഷ്ടിച്ചു. അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രത്യേകതയുള്ള വർഷമാണിത്. സിനിമാലോകത്ത് അദ്ദേഹം 50 വർഷം പൂർത്തിയാക്കുകയാണ്. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യമാർന്ന ജീവിതവും നേരുന്നു’, മോദി എക്സിൽ കുറിച്ചു. 

 

ലോകത്തെവിടെയും ആരാധകരുള്ള താരമാണ് രജനീകാന്ത്. ജന്മദിനവും സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെയും ഭാഗമായി രജനിയുടെ സൂപ്പർഹിറ്റ് സിനിമയായ ‘പടയപ്പ’ 25 വർഷത്തിനുശേഷം വെള്ളിയാഴ്ച വീണ്ടും റിലീസ് ചെയ്യുന്നുണ്ട്.1975 ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് രജനി അഭിനയരംഗത്തെത്തിയത്.