
മലയാള സിനിമയിലെ ആദ്യ നായികയായ പി.കെ.റോസിയുടെ ആത്മകഥ പറയുന്ന ചിത്രമാണ് പി.കെ.റോസി. ശക്തമായ ജാതീയ അസമത്വങ്ങൾ നിലനിന്നിരുന്ന കാലത്ത് പ്രതിഭാധനനായ ജെ.സി.ഡാനിയേലാണ് റോസമ്മ എന്ന ദലിത് വിഭാഗത്തിലെ പെൺകുട്ടിയെ പി.കെ.റോസി എന്ന പേരിൽ നായികയായി വിഗതകുമാരൻ എന്ന നിശ്ശബ്ദ ചിത്രത്തിലൂടെ അവതരിപ്പിച്ചത്.
സവർണ്ണമേധാവിത്വത്തിൻ്റെ തിക്താനുഭവങ്ങൾക്കു പിന്നീടവർ ബലിയാടാകേണ്ടി വന്നു. ഈ സംഭവങ്ങളെ കോർത്തിണക്കി പി.കെ.റോസി എന്ന ദുരന്ത നായികയുടെ കഥ പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുകയാണ് സംവിധായകനായ ശശി നടുക്കാട്. ജി.എസ്.ഫിലിംസിൻ്റെ ബാനറിൽ ഡി.ഗോപകുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.
പുതുമുഖമായ ഉപന്യ പി.കെ.റോസിയെ അവതരിപ്പിക്കുന്നു. മധു, ഭീമൻ രഘു, ജയൻ ചേർത്തല, ഊർമ്മിളാ ഉണ്ണി, സേതുലക്ഷ്മി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സുകു മരുതൂറിൻ്റെ വരികൾക്ക് ഈണം വിജയൻ സംഗീതം പകർന്നിരിക്കുന്നു. ബിനു മാധവാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
എഡിറ്റിംഗ് -അഭി ജെ. കലാസംവിധാനം -ഉദയൻ പൂങ്കോട്. നിർമ്മാണ നിർവ്വഹണം - നാഥൻ കുളക്കട. ഫിലിം ക്രിട്ടിക്സ് പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയ ഈ ചിത്രം ഒക്ടോബർ പതിനാലിന് പ്രദർശനത്തിനെത്തുന്നു. വാർത്താപ്രചരണം -വാഴൂർ ജോസ്.
Content Highlights: pk rosi malayalam movie release date announced, movie news, malayalam movie news
Published: 06 Oct 2022, 04:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented