ഹെലന്‍ ടീമും, ലിറ്റിൽ ബിഗ് ഫിലിംസും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. 'ഫിലിപ്സ്' എന്നാണ് ചിത്രത്തിന്റെ പേര്. നവാ​ഗതനായ ആൽഫ്രെഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയുന്നത്. 

'ഹെലൻ' സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറും, ആൽഫ്രഡും ചേർന്നാണ്  തിരക്കഥ എഴുതിയിരിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, നോബിൾ ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ മുകേഷിന്റെ മക്കളായ ബിറ്റി, ബ്ലെസി എന്നീ കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള കാസ്റ്റിങ് കോൾ ശ്രദ്ധ നേടിയിരുന്നു. 

ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - ജെയ്സൺ ജേക്കബ്, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്.

Content Highlights: philips poster out, mukesh, innocent, noble babu