ശ്രദ്ധേയ സംവിധായകന്‍ ഡോ. വി. എന്‍. ആദിത്യ ഒരുക്കുന്ന 'ഫണി' സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇതിഹാസ സംവിധായകന്‍ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആന്‍ഡ് ഐ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാതറിന്‍ ട്രീസയാണ് ഫണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡില്‍ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സര്‍പ്പത്തിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
'ആദിത്യ എന്നാല്‍ സൂര്യന്‍ എന്നാണ് അര്‍ത്ഥം. എല്ലാ രാജ്യങ്ങളിലും സൂര്യന്‍ ഉദിക്കും, അതിനാല്‍ വി. എന്‍ ആദിത്യ ഫണി ഒരു ആഗോള സിനിമയായാണ് ഒരുക്കുന്നത്. ആദിത്യ എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും അദ്ദേഹം എന്റെ പ്രിയപ്പെട്ടവരില്‍ ഒരാളാണ്. പുതുമുഖങ്ങളുമായും താരങ്ങളുമായും സിനിമകള്‍ നിര്‍മ്മിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ സഹോദരി മീനാക്ഷിയാണ് 'ഫണി' നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജുന്റെ സരൈനോടിലെ എംഎല്‍എയുടെ വേഷത്തില്‍ വന്ന കാതറിനെ ഞാന്‍ ഓര്‍ക്കുന്നു. ഈ സിനിമയില്‍ അവര്‍ ഏതുതരം കഥാപാത്രത്തേയാണ് അവതരിപ്പിക്കുന്നതെന്ന് കാണാന്‍ ഞാന്‍ ആകാംക്ഷയിലാണ്. ഫണിയുടെ മുഴുവന്‍ ടീമിനും ഞാന്‍ ആശംസകള്‍ നേരുന്നു, ചിത്രം വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നു ', ചടങ്ങില്‍ സംവിധായകന്‍ കെ. രാഘവേന്ദ്ര റാവു പറഞ്ഞു.
'ഞാന്‍ യുഎസിലേക്ക് പോകുമ്പോഴെല്ലാം എന്റെ സഹോദരി മീനാക്ഷിയുടെയും സഹോദരീ ഭര്‍ത്താവ് ശാസ്ത്രി ഗാരിയുടെയും വീട്ടിലാണ് താമസിക്കുന്നത്, അവിടെ നിന്ന് ഞാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകാറുണ്ട്. ഞങ്ങള്‍ പലതവണ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ഒരുമിച്ച് ഒരു സിനിമ നിര്‍മ്മിക്കുക എന്ന ആശയം ഒരിക്കലും മനസ്സില്‍ വന്നില്ല. അവരുടെ ഒഎംജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്നോടൊപ്പം ഒരു സിനിമ നിര്‍മ്മിക്കാന്‍ അവര്‍ വാഗ്ദാനം ചെയ്തപ്പോള്‍, ഞാന്‍ ആദ്യം ഭയപ്പെട്ടു. നന്നായി തയ്യാറെടുക്കുകയും ഇന്‍ഡസ്ട്രിയിലേക്ക് വരികയും ചെയ്യാറുള്ള മറ്റ് നിര്‍മ്മാതാക്കള്‍ ഏറെയുണ്ടെങ്കിലും അവര്‍ എന്നെ കാണുകയും നിര്‍മ്മാണത്തിലേക്ക് കടക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അതിനാല്‍, എല്ലാ തയ്യാറെടുപ്പുകളും ഞാന്‍ നടത്തി. മീനാക്ഷി സൂചിപ്പിച്ചതുപോലെ, ഞങ്ങള്‍ ഒരു ചെറിയ ചിത്രമായി ഫണി ആരംഭിച്ചു. കാതറിന്‍ ട്രീസ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചപ്പോള്‍ അത് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി, ആത്യന്തികമായി ഇത് ഒരു ആഗോള സിനിമയായി മാറി. അവര്‍ വളരെ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹേഷ് ശ്രീറാമും ഞങ്ങളുമായി വളരെ സഹകരിച്ചിരുന്നു. ഞങ്ങളുടെ മുഴുവന്‍ ടീമും ഫാനിയില്‍ ആവേശത്തോടെ പ്രവര്‍ത്തിക്കുന്നു, ഞങ്ങള്‍ ഉടന്‍ തന്നെ ഫണി തിയേറ്ററുകളിലെത്തിക്കും ', ഡയറക്ടര്‍ വി.എന്‍ ആദിത്യ പറയുകയുണ്ടായി.
'ഫണിയുടെ മോഷന്‍ പോസ്റ്റര്‍ ഇന്ന് ഇതിഹാസം രാഘവേന്ദ്ര റാവു പുറത്തിറക്കിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒഎംജി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണിത്. ഒരു ചെറിയ സിനിമയായി ആരംഭിച്ചത് ഇപ്പോള്‍ ഒരു ആഗോള പദ്ധതിയായി മാറിയിരിക്കുന്നു. ഞാന്‍ എന്റെ സഹോദരന്‍ വി. എന്‍ ആദിത്യയുടെ സിനിമകള്‍ മാത്രമേ തിയേറ്ററുകളില്‍ കണ്ടിട്ടുള്ളൂ, ഇതാദ്യമായാണ് ഞാന്‍ ഇതുപോലെ വേദിയില്‍ സംസാരിക്കുന്നത്. ഫണിയിലെ അഭിനയത്തിന് കാതറിന്‍ ദേശീയ അവാര്‍ഡ് നേടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ ചെയ്ത ഓരോ രംഗവും കാണുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്ന വികാരം ഇതാണ്. കാതറിനോടൊപ്പം പാമ്പും ഈ ചിത്രത്തില്‍ നിര്‍ണായകമാകും. എന്റെ സഹോദരനും പാമ്പിനെ ഓഡിഷന്‍ ചെയ്തു. മഹേഷ് ശ്രീറാം ഞങ്ങള്‍ക്ക് കുടുംബം പോലെയാണ്. ഞങ്ങളുടെ ബാനറിന് കീഴില്‍ കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ പ്രതീക്ഷിക്കുന്നു', നിര്‍മ്മാതാവും സംഗീത സംവിധായികയുമായ ഡോ. മീനാക്ഷി അനിപിണ്ടി പറഞ്ഞു.
കോ-പ്രൊഡ്യൂസര്‍ ശാസ്ത്രി അനിപിണ്ടി, തിരക്കഥാകൃത്ത് പത്മ, താരങ്ങളായ മഹേഷ് ശ്രീറാം, കാസി വിശ്വനാഥ്, കാതറിന്‍ ട്രീസ, നേഹ കൃഷ്ണ, തനികെല്ല ഭരണി, കാശി വിശ്വനാഥ്, രഞ്ജിത, യോഗിത, പ്രശാന്തി ആരതി, സാന്യ, ആകാശ്, അനില്‍ ശങ്കരമാഞ്ചി, കിരണ്‍ ഗുഡിപ്പള്ളി, ബാല കര്രി, ദയാകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ബാനര്‍: ഒഎംജി പ്രൊഡക്ഷന്‍സ്, വിതരണം: പദ്മനാഭ റെഡ്ഡി (എയു ആന്‍ഡ് ഐ സ്റ്റുഡിയോ), കഥ, തിരക്കഥ, സംവിധാനം: ഡോ. വി. എന്‍. ആദിത്യ. പത്മാവതി മല്ലടിയുമായി ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ബുജ്ജി കെ, സായ് കിരണ്‍ ഐനംപുഡി, എഡിറ്റര്‍: ജുനൈദ്, സംഗീത സംവിധാനം: മീനാക്ഷി അനിപിണ്ടി, വിഎഫ്എക്‌സ്: ഹെന്റ്രി, ബെവര്‍ലി ഫിലിംസ്, ലോസ് ഏഞ്ചല്‍സ്, സ്റ്റണ്ട്‌സ്: ജോണ്‍ കാന്‍, പബ്ലിസിറ്റി ഇന്‍ചാര്‍ജ് ആന്‍ഡ് ഡിജിറ്റല്‍: മമത റെഡ്ഡി കസം, പിആര്‍ഒ: ജിഎസ്‌കെ മീഡിയ (സുരേഷ്-ശ്രീനിവാസ്),ആതിരദില്‍ജിത്ത്.
Content Highlights: Phani Movie Motion Poster Released
Published: 03 Apr 2025, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented