
കൃഷ്ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ്, ജോണി ആന്റണി, രമേശ് പിഷാരടി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തിറങ്ങി. ആന്റണി വർഗീസ്, ലിസ്റ്റിൻ സ്റ്റീഫൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ശനിയാഴ്ചയായിരുന്നു പോസ്റ്റർ റിലീസ്.
"കോശിച്ചായന്റെ പറമ്പ് " എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "പട്ടാപ്പകൽ". ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ.നന്ദകുമാറാണ് ചിത്രം നിർമിക്കുന്നത്, മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാനാണ് സംഗീതം നിർവഹിക്കുന്നത്. കോമഡി എന്റർടെയിനറായാണ് ചിത്രമെത്തുന്നത് എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
ഗോകുലൻ, രഞ്ജിത്ത് കങ്കോൽ, വിനീത് തട്ടിൽ, ഫ്രാങ്കോ ഫ്രാൻസിസ്, നന്ദൻ ഉണ്ണി, പ്രശാന്ത് മുരളി, രഘുനാഥ്, Dr.രഞ്ജിത് കുമാർ, തിരുമല രാമചന്ദ്രൻ, ഗീതി സംഗീത, ആമിന, അഷിക, സന്ധ്യ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
തിരക്കഥ - P S അർജുൻ, ഛായാഗ്രാഹകൻ - കണ്ണൻ പട്ടേരി, എഡിറ്റർ - ജസ്സൽ സഹീർ, പ്രൊഡക്ഷൻ കൺട്രോളർ - നിസാർ മുഹമ്മദ്, മേക്കപ്പ് - ജിതേഷ് പൊയ്യ, ആർട്ട് ഡയറക്ടർ - സന്തോഷ് വെഞ്ഞാറമൂട്, കോസ്റ്റും - ഗഫൂർ മുഹമ്മദ്, ഡാൻസ് മാസ്റ്റർ - പ്രതീപ് ആന്റണി, ആക്ഷൻ ഡയറക്ടർ - മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - അനീഷ് ജോർജ്, കളറിസ്റ്റ് - ലിജു പ്രഭാകർ, സ്റ്റിൽസ് - ഹാരീസ് കാസിം, പി ആർ ഒ മഞ്ജു ഗോപിനാഥ്. സ്റ്റുഡിയോ - സൗത്ത് സ്റ്റുഡിയോസ്, ഡിസൈൻസ് - ആന്റണി സ്റ്റീഫൻ.
Content Highlights: pattappakal movie poster released, krishna shankar and sudhi kopa in lead roles
Published: 16 Jul 2023, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented