
മലയാളികള്‍ക്കിടയിലും ഇസ്ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി. ഒരിക്കലും തുറന്ന് സമ്മതിക്കാന്‍ തയ്യാറാകാനിടയില്ലെങ്കിലും ഇവിടെ വലിയ അളവില്‍ തന്നെ ഇസ്ലാമോഫോബിയ ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു. പാര്‍വതിയെ നായികയാക്കി സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന 'വര്‍ത്തമാനം' എന്ന സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് നടി തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്.
'ഒരു ഗവേഷക വിദ്യാര്‍ഥിനിയുടെ രാഷ്ട്രീയ ബോധത്തെക്കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. എനിക്ക് കേന്ദ്രത്തിലെന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചേ വേവലാതിയുള്ളൂവെന്നും കേരളത്തില്‍ സംഭവിക്കുന്നതൊന്നും തിരിഞ്ഞു നോക്കാത്തതെന്താണെന്നും ചോദിച്ച് ചില വിദ്യാര്‍ഥികള്‍ സന്ദേശങ്ങള്‍ അയയ്ക്കാറുണ്ട്.
കേരളം മറ്റും സംസ്ഥാനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കിടക്കുകയാണെന്ന് തോന്നിയിട്ടുണ്ട്.ഇപ്പോഴത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും അത് പ്രകടമാണെന്നു തോന്നിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളില്‍ ഭയമുണ്ട്. അത് പ്രത്യക്ഷത്തില്‍ അറിയുകയും ചെയ്യാം. ഉറക്കെ പ്രസംഗിക്കാന്‍ എളുപ്പമാണ്. അതേസമയം കഴിഞ്ഞവര്‍ഷം മുഖംമൂടികള്‍ വലിച്ചെറിയപ്പെട്ടു.
നമുക്കിടയിലെ പക്ഷഭേദങ്ങളും ഭയവും നമുക്കു തന്നെ അംഗീകരിക്കാന്‍ മടിയാണ്. ഇസ്ലാമോഫോബിയ കേരളത്തിലുണ്ടെന്നതു പലരും അംഗീകരിക്കാത്ത കാര്യമാണ്. അതിവിടെ അധികമാണ്. അസാധാരണമായ ഒഴുക്കോടുകൂടിയ അരുവിയായി അത് ഒഴുകിക്കൊണ്ടിരിക്കുന്നു. സ്വയം ഉള്ളിലേക്കുഴിഞ്ഞു നോക്കുകയാണ് വേണ്ടത്. ഞാനതാണ് ചെയ്യാറുള്ളത്. എന്റെ ഏത് പ്രവൃത്തിയാണ്, വാക്കാണ് ഒരു പ്രത്യേക സമുദായത്തിന്റെ ഭയത്തെ വളര്‍ത്തുന്നത് എന്നറിയാനാണ് ശ്രമിക്കാറുള്ളത്.' - പാര്‍വതി പറഞ്ഞു.
Content Highlights : parvathy about islamophobia among keralites
Published: 19 Jan 2020, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented