ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാര്‍ മൂവിയുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു. ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കോമഡി ഫാമിലി എന്റര്ടെയ്നര് മൂവിയാണ് പരിവാര്‍. കുടുംബ ബന്ധങ്ങളുടെ ഇടയില്‍ സംഭവിക്കുന്ന ചില പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ കലര്‍ത്തിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായതിനാല്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ആന്‍ സജീവ്, സജീവ് പി.കെ. എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അല്‍ഫാസ് ജഹാംഗീര്‍ നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുധീര്‍ അമ്പലപ്പാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സതീഷ് കാവില്‍ കോട്ട, കല- ഷിജി പട്ടണം, വസ്ത്രലങ്കാരം- സൂര്യ രാജേശ്വരീ, മേക്കപ്പ്- പട്ടണം ഷാ, എഡിറ്റര്‍- വി.എസ്. വിശാല്‍, ആക്ഷന്‍-മാഫിയ ശശി, സൗണ്ട് ഡിസൈന്‍-എം.ആര്. കരുണ്‍ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കെ.ജി. രജേഷ്കുമാര്, അസോസിയേറ്റ് ഡയറക്ടര്‍- സുമേഷ് കുമാര്‍, കാര്‍ത്തിക്, അസിസ്റ്റന്റ് ഡയറക്ടര്‍-ആന്റോ, പ്രാഗ് സി, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, വിഎഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശിവന് പൂജപ്പുര, മാര്‍ക്കറ്റിങ്- റംബൂട്ടന്‍, പിആര്‍ഒ-എ.എസ്. ദിനേശ്, അരുണ്‍ പൂക്കാടന്‍. അഡ്വെര്‍ടൈസ്മെന്റ്- ബ്രിങ് ഫോര്‍ത്ത്.
Content Highlights: Parivaar Movie Book Tickets Online Now
Published: 06 Mar 2025, 12:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented