ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം വിവിധ രാജ്യക്കാരായ നൂറിലേറെ സര്‍ക്കസ്സുകാരും അഭിനയിക്കുന്ന ചിത്രത്തില്‍ ഇഷിത സിംഗ്, അഭിറാം, ബിന്നി ബെഞ്ചമിന്‍, കെസി ബ്രദേഴ്‌സ്  എന്നിവരാണ് സഹതാരങ്ങള്‍. ലോകേഷ് കനകരാജിന്റെ  'വിക്രം'ത്തിന്റെ ശത്രുനിരയിലെ കരുത്തന്‍ വേഷമവതരിപ്പിച്ച ജാഫര്‍ സാദ്ദിഖ്  'പാരഡൈസ് സർക്കസ്സി'ലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചെന്നൈയില്‍ ആരംഭിച്ച  ഡബ്ബിംഗിന് ജാഫര്‍ സാദ്ദിഖ് ജോയിന്‍ ചെയ്തു. 

To advertise here,

ഏപ്രില്‍ ആദ്യവാരത്തില്‍ ചിത്രത്തിന്റെ ഡബ്ബിംഗ് കൊച്ചിയിലേക്ക് ഷിഫ്റ്റ് ആകും. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ് & മാനിയ മൂവീ മാജിക്‌സിന്റെ ബാനറില്‍ ജിജോ ആന്റണി അവതരിപ്പിക്കുന്ന 'പാരഡൈസ് സര്‍ക്കസ്സ്'ന്റെ രചനയും സംവിധാനവും ഖൈസ് മിലെന്‍. നിര്‍മ്മാണം: ഉണ്ണികൃഷ്ണന്‍.സി & സിന്‍ ട്രീസ, സോജി ഖൈസ്. 

ക്യാമറ: പാപ്പിനു, എഡിറ്റര്‍: ശരത് ഗീതാലാല്‍, സംഗീതം: അന്‍കിത് മേനോന്‍. ശബ്ദസന്നിവേശം : കണ്ണന്‍ ഗണപത്, കല: അരുണ്‍ ജോസ് , കോസ്റ്റ്യൂംസ് : വിനീത തമ്പാന്‍, വിഷ്വല്‍ ഇഫക്ട്‌സ്: മാനിയലാബ്, സ്റ്റില്‍സ്: റിച്ചാര്‍ഡ് ആന്റണി ,പരസ്യകല: ആനന്ദ് രാജേന്ദ്രന്‍, പബ്‌ളിക് റിലേഷന്‍: ഹുവൈസ് മജീദ്.