ഷൈൻ ടോം ചാക്കോ സർക്കസ് കലാകാരനായി അഭിനയിക്കുന്ന 'പാരഡൈസ് സർക്കസ്' രാജസ്ഥാനിലെ പൊഖ്റാനിൽ ചിത്രീകരണം പൂർത്തിയാക്കി. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെയും മാനിയ മൂവി മാജിക്സിന്റേയും ബാനറിൽ സി. ഉണ്ണികൃഷ്ണൻ നിർമ്മിക്കുന്ന ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് ഖൈസ് മിലെനാണ്.
ഇഷിത സിങ്, ജാഫർ സാദ്ദിഖ്, ബിന്നി ബെഞ്ചമിൻ, അഭിറാം, എന്നിവരാണ് മറ്റ് താരങ്ങൾ. ഉത്തരേന്ത്യൻ ഗ്രാമത്തിൽ തമ്പടിച്ച ഒരു സർക്കസ് ക്യാമ്പിലെ ജീവിതവും പ്രണയവും സാഹസികതയും പശ്ചാത്തലമാവുന്ന പാരഡൈസ് സർക്കസിൽ നൂറിലേറെ സർക്കസ് കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.
ക്യാമറ- പാപ്പിനു, എഡിറ്റിങ് -ശരത് ഗീതാലാൽ , കല -അരുൺ ജോസ്, കോസ്റ്റ്യൂംസ് -വിനീത തമ്പാൻ, മേക്കപ്പ് -ജയൻ, ലൈവ് സൗണ്ട് -എബി,
സിൻ ട്രീസ, സോജി ഖൈസ്, ജോ ജോൺ ചാക്കോ എന്നിവരാണ് സഹനിർമ്മാണം.
Content Highlights: paraside circus movie shooting completed
Published: 23 Jan 2023, 02:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented