
സിനിമാലോകത്ത് ഏതാനും വർഷങ്ങളായി സജീവ സാന്നിധ്യമായുള്ള തോമസ് തിരുവല്ല എന്ന നിർമ്മാതാവിൽ നിന്നും മറ്റൊരു കുടുംബ ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. സംവിധായകൻ ബ്ലെസി ഒരുക്കിയ 'കളിമണ്ണ്' എന്ന സിനിമ നിർമ്മിച്ചുകൊണ്ട് സിനിമാലോകത്ത് എത്തിയയാളാണ് അദ്ദേഹം. ഓട്ടം, എല്ലാം ശരിയാകും, മ്യാവൂ, മേ ഹൂം മൂസ, പൂക്കാലം എന്നീ സിനിമകളുടെ നിർമ്മാതാവും അദ്ദേഹമാണ്. അടുത്തിടെ പ്രേക്ഷകർ ഏറ്റെടുത്ത 'പൂക്കാലം' എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിൻറെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന സിനിമയായി റിലീസിനൊരുങ്ങുകയാണ് "പാപ്പച്ചൻ ഒളിവിലാണ് " എന്ന ചിത്രം.
സൈജു കുറുപ്പ് നായകനായെത്തുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സിന്റോ സണ്ണിയാണ്. ഇതിനകം ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ദീർഘനാൾ സംവിധായകൻ ജിബു ജേക്കബിന്റെ സംവിധാന സഹായിയായിരുന്ന ശേഷമാണ് സിന്റോ സണ്ണി സ്വതന്ത്രസംവിധായകനായത്. ഒരു മലയോര ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങളാണ് നർമ്മത്തിൽ പൊതിഞ്ഞ് 'പാപ്പച്ചൻ ഒളിവിലാണ്' എന്ന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറങ്ങിയ 'മുത്തുക്കുടമാനം', 'കൈയെത്തും ദൂരത്ത്', 'പുണ്യ മഹാ സന്നിധേ' എന്നീ ഗാനങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ശ്രിന്ദയും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.
ബികെ ഹരിനാരായണനും സിൻറോ സണ്ണിയും ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ശ്രീജിത്ത് നായറാണ് ഛായാഗ്രഹണം. രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ് നിർവഹിക്കുന്നു. കലാസംവിധാനം -വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ -സുജിത് മട്ടന്നൂർ. മേക്കപ്പ് -മനോജ് & കിരൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ -ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷൻ കൺട്രോളർ -പ്രശാന്ത് നാരായണൻ.
കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പി ആർ ഓ -മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. സ്റ്റിൽസ് -അജീഷ് സുഗതൻ, മാർക്കറ്റിംഗ് -സ്നേക്ക്പ്ലാൻറ്.
Content Highlights: pappachan olivilaanu movie set to hit theatres, saiju kurup new movie
Published: 22 Jul 2023, 07:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented