ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന് സംവിധാനം ചെയ്ത പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന് മികച്ച പ്രതികരണം. എന്ന യുവാവിന്റെ കുസൃതികളും രസങ്ങളുമൊക്കെ ഒളിപ്പിച്ച നര്‍മ്മം നിറച്ച ആദ്യ പകുതിയും വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ മനസ്സ് നിറയ്ക്കുന്ന രണ്ടാം പകുതിയുമാണ് സിനിമയുടേത്. ഈ അവധിക്കാലത്ത് കുടുംബസമേതം ആസ്വദിച്ച് കാണാനാകുന്ന സിനിമ തന്നെയാണ് പാച്ചുവും അത്ഭുതവിളക്കുമെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
മുംബൈയില്‍ ആയുര്‍വേദ ക്ലിനിക്കും ഫാര്‍മസിയും നടത്തുന്നയാളാണ് പ്രശാന്ത്. വളരെ അടുപ്പമുള്ളവര്‍ക്ക് അയാള്‍ പാച്ചുവാണ്. ഒരു ദിവസം ഒരു അത്യാവശ്യകാര്യത്തിനായി സ്വന്തം നാടായ കേരളത്തിലേക്ക് വരേണ്ടി വരുന്നു. നാട്ടിലെത്തിയ ശേഷം അയാള്‍ക്ക് ചില കാര്യങ്ങള്‍ മൂലം മുബൈയ്ക്ക് തിരിച്ച് പോവാനുള്ള വിമാനം സമയം വൈകിയതിനാല്‍ നഷ്ടമാകുന്നു . പക്ഷേ അടുത്ത ദിവസം അയാള്‍ക്ക് മുംബൈയിലെ തന്റെ കടയുടെ ഉടമയുടെ ആവശ്യപ്രകാരം അമ്മയോടൊപ്പം ട്രെയിനില്‍ മുബൈയ്ക്ക് പോകേണ്ടതായി വരുന്നു. ആ യാത്രയ്ക്കിടയില്‍ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അത് അയാളുടെ ജീവിതത്തില്‍ നിറയ്ക്കുന്ന രസങ്ങളും മാറ്റങ്ങളും അത്ഭുതങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം.
പ്രശാന്ത് എന്ന പാച്ചുവായി വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് ഫാസില്‍ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് സിനിമ കണ്ടവര്‍ സോഷ്യല്‍മീഡിയയിലുള്‍പ്പെടെ കുറിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം അടിമുടി ചിരിപ്പിക്കുന്നൊരു കഥാപാത്രമായാണ് ഫഹദ് പാച്ചുവായി എത്തിയിരിക്കുന്നത്. അടുത്തിടെ വിജു പ്രസാദ്, കെവിന്, ഉണ്ണി, ജോജി, അലീക്ക, ഭന്‍വര്‍ സിംഗ്, അമര്‍, അനിക്കുട്ടന് അങ്ങനെയങ്ങനെ ഏറെ വേറിട്ട വേഷങ്ങളിലേക്ക് കൂടുവിട്ട് കൂടുമാറിയ ഫഹദ്, വാക്കിലും നോക്കിലും മാനറിസങ്ങളിലും തനി പാച്ചുവായി മാറിയിരിക്കുകയാണെന്ന് ഏവരും പറയുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് തീര്‍ത്തും പ്രേക്ഷകരെ എന്റര്ടെയ്ന് ചെയ്യിക്കുന്നൊരു വേഷത്തില്‍ താരമെത്തിയിരിക്കുന്നതും.
ഫഹദിന്റെ സുഹൃത്തായ സുജിത്തായെത്തുന്ന അല്‍ത്താഫ് സലിം, അച്ഛന് രാജനായെത്തുന്ന മുകേഷ്, വാസു അങ്കിളായെത്തുന്ന ഇന്നസെന്റ്, റിയാസായെത്തുന്ന വിനീത്, ഉമ്മച്ചിയായെത്തുന്ന വിജി വെങ്കടേഷ്, ഹംസധ്വനിയായെത്തുന്ന അഞ്ജന ജയപ്രകാശ്, രവിയായെത്തുന്ന ഇന്ദ്രന്‍സ് തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വിസ്മയിപ്പിച്ചുവെന്ന് പ്രേക്ഷകരുടെ വാക്കുകള്‍. കൂടാതെ സര്‍പ്രൈസ് കാമിയോ റോളുകളും ബോളിവുഡില്‍ നിന്നുള്ള ഏതാനും കഥാപാത്രങ്ങളും ഏറെ മികവു പുലര്‍ത്തി. ഫുള്‍ ഫണ്‍ ട്രാക്കിലാണ് സിനിമയുടെ ആദ്യ പകുതി നീങ്ങുന്നത്. തിയേറ്ററില്‍ മുഴുവന്‍ ചിരി പടര്‍ത്തുന്ന ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ആദ്യ പകുതിയിലുണ്ട്. രണ്ടാം പകുതിയില്‍ കുറച്ച് ഇമോഷണല്‍ ട്രാക്കിലേക്ക് സിനിമ മാറുന്നുണ്ട്. ഒടുവില്‍ മനോഹരമായൊരു സന്ദേശവും കൂടി നല്‍കിക്കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.
ആദ്യ സിനിമയായിട്ടുകൂടി ഏറെ കൈയ്യടക്കത്തോടെയാണ് അഖില്‍ സത്യന് സിനിമ തന്റെ ആദ്യ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രേക്ഷകരുടെ ഭാഷ്യം. ആദ്യ സിനിമയായിട്ടുകൂടി ഏറെ കൈയ്യടക്കത്തോടെയാണ് അഖില്‍ സത്യന് സിനിമ തന്റെ ആദ്യ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രേക്ഷകരുടെ ഭാഷ്യം. ശരണ്‍ വേലായുധന്റെ ഛായാഗ്രഹണത്തിനും അഖില്‍ സത്യന്റെ എഡിറ്റിങ്ങിനും ജസ്റ്റിന് പ്രഭാകരന് പാട്ടുകള്‍ക്കും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
Content Highlights: pachuvum athbutha vilakkum akhil sathyan fahadh faazil
Published: 01 May 2023, 09:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented