കോഴിക്കോട്: റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി ചിത്രത്തിന്റെ പരസ്യ ചിത്രകാരനെന്ന നിലയില്‍ പ്രശസ്തനായ പ്രസിദ്ധ ചിത്രകാരന്‍ പി ശരത് ചന്ദ്രന്‍ (79) അന്തരിച്ചു. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപമുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനുകളും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. ഓയില്‍ കളര്‍, ജലഛായം, അക്രിലിക്, ചാര്‍ക്കോള്‍ തുടങ്ങിയവയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രന്‍.
തലശ്ശേരി കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ സിവി ബാലന്‍ നായര്‍ക്ക് കീഴിലാണ് അദ്ദേഹം ചിത്രകലാഭ്യസനം നടത്തിയത്. 1964 ല്‍ മുംബൈ (അന്നത്തെ ബോംബെ) എത്തിയ ശരത് ചന്ദ്രന്‍ ശാന്തിനികേതനില്‍ നിന്നുള്ള എന്‍ആര്‍ ഡേയുടെ കീഴില്‍ ജോലി ചെയ്തിരുന്നു.
ഓര്‍ബിറ്റ് എന്ന പേരില്‍ സ്വന്തമായി പരസ്യ ഏജന്‍സിയും അദ്ദേഹം നടത്തിയിരുന്നു. ശവസംസ്‌ക്കാരം 4 മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
Content Highlights: P Sarath Chandran passed away, designer, Richard Attenborough, Gandhi Movie, advertisement designer
Published: 03 Jun 2022, 10:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented