
വേമ്പനാട്ട് കായലില്‍ മീന്‍ പിടിച്ച് വള്ളത്തില്‍ വരുന്നവഴി സംവിധായകന്‍ ജയരാജ് കുമരകം വാസുദേവനോട് ഒരു ചോദ്യം, 'സിനിമയില്‍ അഭിനയിക്കാമോ?' ആദ്യം ഒന്ന് സംശയിച്ചു നിന്നുവെങ്കിലും വാസുദേവന്‍ ഒടുവില്‍ സമ്മതം മൂളി. ഒടുവില്‍ ഒറ്റാലിലെ വല്ല്യപ്പച്ചായിയായി. വാര്‍ധക്യത്തില്‍ അപ്രതീക്ഷിതമായി കടന്നുവന്ന ഭാഗ്യത്തില്‍ വാസുദേവന്‍ ഒരുപാട് സന്തോഷിച്ചു. ഒറ്റാല്‍ ഗംഭീര അഭിപ്രായങ്ങള്‍ നേടി, ദേശീയ പുരസ്‌കാരമടക്കം സ്വന്തമാക്കി. ഒടുവില്‍ കുമരകം വാസുദേവന്‍ ഒറ്റാല്‍ വാസവനായി.
സിനിമയില്‍ ഗംഭീര പ്രകടനം കാഴ്ച വച്ച വാസുദേവന് സംവിധായകന്‍ ജയരാജ് ഒരു വള്ളം സമ്മാനമായി നല്‍കി. കാലപ്പഴക്കം മൂലം വാസുദേവന്റെ പഴയ വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിരുത് ജയരാജിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പുതിയ വള്ളത്തിന് ഒറ്റാല്‍ എന്ന് പേരിടുകയും ചെയ്തു.
Read More: നടന്‍ ഒറ്റാല്‍ വാസവന്‍ അന്തരിച്ചു
ഒറ്റാലിന് പിന്നാലെ ജയരാജ് സംവിധാനം ചെയ്ത ഭയാനകത്തിലും വാസുദേവന്‍ അഭിനയിച്ചു കാറ്റിലൊരു പായ് കപ്പല്‍, മാ (ഷോര്‍ട്ട് ഫിലിം) എന്നിവയിലും അഭിനയിച്ചു.
വാസുദേവന്റ വിയോഗത്തില്‍, എന്റെ വെല്യപ്പച്ചായിക്ക് വിട എന്നാണ് ജയരാജ് കുറിച്ചത്.
രക്തസമ്മര്‍ദത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് വാസുദേവന്റെ അന്ത്യം. ശവസംസ്‌കാരം ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് ആറ് മണിക്ക് വീട്ടുവളപ്പില്‍ വച്ചു നടന്നു. രാജമ്മയാണ് ഭാര്യ. മക്കള്‍ : ഷാജി ലാല്‍, ഷീബ
Content Highlights: Ottal Vasavan passed away, Kumarakom Vasudevan actor, Bhayanakam, Maa short Film
Published: 14 Apr 2022, 06:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented