എ വൺ സിനിമാസിന്റെ ബാനറിൽ നവാഗതരായ വിജേഷ് ചെമ്പിലോട്, റിഷി സുരേഷ് എന്നിവർ സംവിധാനം ചെയ്യുന്ന ”ഒരു വടക്കൻ പ്രണയപർവ്വം “ എന്ന ചിത്രത്തിൻ്റെ പൂജ വ്യാഴാഴ്ച രാവിലെ കണ്ണൂർ എസ് എൻ കോളേജിൽ വെച്ചുനടന്നു. ചിത്രത്തിൻ്റെ നിർമാതാക്കളായ രാജേഷ് എ വൺ, പ്രിയേഷ് സൽക്കാര, ഗോവിന്ദൻ, സംവിധായകരായ വിജേഷ് ചെമ്പിലോട്, റിഷി സുരേഷ് എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. ഗോവിന്ദനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. ചലച്ചിത്രതാരം ശിവജി ഗുരുവായൂർ ആദ്യ ക്ലാപ്പ് അടിച്ച് സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു.
സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ് എന്നിവർ പ്രാധാന കഥാപാത്രങ്ങളാകുന്നു ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് വിജീഷ് ചെമ്പിലോടാണ്. ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിർ ഹംസയും നിർവഹിക്കുന്നു. ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതവും ഒരുക്കുന്നതും ടി. എസ്. ഓജെയാണ്.
കല: നിതീഷ് ചന്ദ്രൻ ആചാര്യ, മേക്കപ്പ്: രാജേഷ് നെന്മാറ, ഗാനരചന: സുഹൈൽ കോയ, വസ്ത്രാലങ്കാരം: ആര്യ രാജ് ജി, പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ : അഖിൽ സി തിലകൻ - സിസി, അസോസിയേറ്റ് സംവിധായകർ: അലോക് റാവ്യ - വാസുദേവൻ വി.യു, സ്റ്റിൽസ്: നിതിൻ, അസി: ഡയറക്ടർമാർ: സൂര്യജ, ഉഷാ മോഹൻ, തമീം സെയ്ത് & ബിബിൻ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: യദു എം നായർ, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് ബ്രഹ്മാനന്ദൻ, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് & പ്രൊമോഷൻ: ഹുവൈസ് മജീദ്, ഡിസൈനുകൾ: അർടാഡോ എന്നിവരാണ് അണിയറയിൽ.
Content Highlights: oru vadakkan pranaya parvam shooting started
Published: 19 Apr 2024, 04:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented