oru kadannal katha
നടൻ ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി പ്രദീപ് വേലായുധൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു കടന്നൽ കഥ'. സുധീർ കരമന, സുനിൽ സുഖദ, സുധീർ പരവൂർ, പരസ്പരം പ്രദീപ്, അസീസ് നെടുമങ്ങാട്, സാജൻ പള്ളുരുത്തി,അമൽ രവീന്ദ്രൻ,കൊച്ചിൻ ബിജു, ബിജു ശങ്കർ,അജിത് കൂത്താട്ടുകുളം, മുൻഷി രഞ്ജിത്,ഉല്ലാസ് ശങ്കർ,ഹരി നംബോദ, വിനോദ് ബോസ്,നിഷ സാരംഗ്,അരുണിമ രാജ്,ജോളി ചിറയത്ത്, മാസ്റ്റർ അബരീഷ് തുടങ്ങിയവർ പ്രധാന താരങ്ങൾ.
ടി കെ വി പ്രൊഡക്ഷൻസ്,ഡി കെ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ സുവർണ്ണ പ്രദീപ്, ഉല്ലാസ് ശങ്കർ, ബാബു പന്തക്കൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റൃൻ നിർവ്വഹിക്കുന്നു.
ഗാനരചനയും സംഗീത സംവിധാനവും ജിൻസി മണിയാട്ട്,വയലിൻ സജി എന്നിവർ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യുസർ-നിഷ ബിജു.എഡിറ്റർ- ഗ്രേയ്സൺ എസിഎ. കല-ഷിബു അടിമാലി, മേക്കപ്പ്-മോഹൻ അറക്കൽ,സ്റ്റിൽസ്- നിതിൻ കെ ഉദയൻ, പ്രൊഡക്ഷൻ കൺട്രോളർ-ഉല്ലാസ് ശങ്കർ. കോതമംഗലം,കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലായി " ഒരു കടന്നൽ കഥ" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.പി ആർ ഒ-എ എ എസ് ദിനേശ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..