വ്യത്യസ്തമായ ടൈറ്റിലിലൂടെ പ്രേക്ഷകരിൽ കൗതുകമുണർത്തിയ മലയാളം ടൈം ട്രാവൽ ത്രില്ലർ 'ഒറിജിനലി'ന്റെ ടീസർ പുറത്തിറങ്ങി. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ അൻവർ റഷീദ്, ചിദംബരം, തരുൺ മൂർത്തി, ഡൊമിനിക് അരുൺ, സലിം അഹമ്മദ്, കൃഷാന്ത് എന്നിവർ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ 'It's TIME to TRAVEL to the world of ORIJINAL' എന്ന ക്യാപ്ഷനോടെ ചിത്രത്തിന്റെ ടീസർ റിലീസ് പ്രഖ്യാപിച്ചു. വൈകിട്ട് 4:57-ന് തിങ്ക് മ്യൂസിക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തിറങ്ങിയത്.

To advertise here,

ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ ലോകത്തിലേക്കുള്ള കൗതുകകരമായ യാത്രയാണ് ടീസർ സമ്മാനിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ രണ്ട് വ്യത്യസ്ത രൂപങ്ങളെയാണ് ടീസറിൽ കാണുന്നത്. 'ഇനി നമ്മുടെ സമയാ' എന്ന ശ്രീനാഥ് ഭാസിയുടെ ഡയലോഗും ടീസറിലെ ശ്രദ്ധേയമായ നിമിഷമാണ്. സമയത്തിന്റെ ഗതിമാറ്റം കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്കുള്ള സൂചനകളും ടീസർ നൽകുന്നുണ്ട്.

'Original' ആണോ 'Orijinal' ആണോ എന്ന ചോദ്യത്തിലൂടെ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായ ചിത്രത്തിന്റെ ടൈറ്റിൽ തന്നെ ചിത്രത്തിന്റെ പ്രമേയത്തിലേക്കുള്ള സൂചന നൽകുന്നതാണ്. സമയവും യാഥാർഥ്യവും തമ്മിലുള്ള അതിരുകളെ ചോദ്യം ചെയ്യുന്ന അവതരണമാണ് ചിത്രത്തിന്റേത്. ടൈം ട്രാവലിനൊപ്പം ഫാന്റസി, ഹാസ്യം, ത്രില്ലർ ഘടകങ്ങൾ കൂടി ചേരുന്നതോടെ പ്രേക്ഷകർക്ക് വേറിട്ടൊരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കാനൊരുങ്ങുന്നത്.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമാണം ഹർഷദ് നിർവഹിക്കുന്നു. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇലക്ട്രോണിക് കിളിയാണ്.

ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷഫീഖ് മുഹമ്മദ് അലിയാണ് ചിത്രത്തിന്റെ എഡിറ്റർ. ഫഹദ് ഫത്ലി ഛായാഗ്രഹണം നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്‌സ്‌റ്റൈൻ സ്റ്റുഡിയോസ് വിഷ്വൽ എഫക്റ്റ്‌സ് ഒരുക്കുന്നു. അഷ്‌റ മുഹമ്മദ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു.

സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റൊണെക്‌സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്‌സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത് ജിപിൻ ഗോപിയാണ്.

ജാവേദ് ചെമ്പു പ്രൊഡക്ഷൻ കൺട്രോളറാണ്. ജിഷ്ണു, ശ്രീജിത്ത് പി. എന്നിവർ നൃത്തസംവിധാനം നിർവഹിക്കുന്നു. ശ്രീക് വാര്യർ ഡി.ഐ. നിർവഹിക്കുന്നു. മുത്തു, റമീസ്, റിഷ് എൻ.കെ. എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്നു.

രോഹിത് കെ. സുരേഷ് സ്റ്റിൽ ഫോട്ടോഗ്രഫിയും യെല്ലോടൂത്ത്‌സ് പോസ്റ്റർ ഡിസൈനും നിർവഹിക്കുന്നു. അഭിലാഷ് ചാക്കോയാണ് ടൈറ്റിൽ ഡിസൈൻ ഒരുക്കിയത്. വൈഷ്ണവ് ഡി. അസോസിയേറ്റ് എഡിറ്ററായും സസ്സു അനസ് മോഷൻ ഗ്രാഫിക്‌സ് ഡിസൈനറായും പ്രവർത്തിക്കുന്നു. മൻസൂർ റഷീദ്, നവനീത് കൃഷ്ണ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരും അൽത്താഫ് സുൽത്താൻ ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടറുമാണ്.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോൻ ഡിസ്ട്രിബ്യൂഷൻ ഹെഡാണ്.

ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്‌സ് ആണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.

ടൈം ട്രാവലിന്റെ കൗതുകകരമായ ലോകവും ശ്രീനാഥ് ഭാസിയുടെ വ്യത്യസ്തമായ കഥാപാത്രാവതരണങ്ങളും മുന്നോട്ടുവയ്ക്കുന്ന ടീസർ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ കൂടുതൽ ഉയർത്തുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ അപ്‌ഡേറ്റുകളും പ്രഖ്യാപനങ്ങളും വരും ദിവസങ്ങളിൽ പുറത്തുവരും.