ആഘോഷങ്ങളും ആരവങ്ങളുമില്ലാത്ത ഒരു വേറിട്ട ജന്മദിനമാണ് തനിക്കിന്നെന്ന് നടി നൈല ഉഷ. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ താരം ക്വാറന്റൈനിലെ ജന്മദിനത്തിന്റെ കാര്യം ആരാധകരുമായി പങ്കുവെക്കുന്നു.
'ഹാപ്പി ക്വാറന്റൈന് ബര്‍ത്ത്ഡേ ടു മി. കൂട്ടുകാരുമില്ല, കുടുംബവും അടുത്തില്ല. അതിനാല്‍ ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല. എനിക്ക് ഇപ്പോഴും പുറത്തു പോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതിനാല്‍ ഞാന്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്. ഒത്തുകൂടലുമില്ല, ആഘോഷങ്ങളും... പക്ഷേ നിങ്ങള്‍ എനിക്കു അയച്ചു തന്ന ആശംസകളും സന്ദേശങ്ങളും വരച്ച ചിത്രങ്ങളുമെല്ലാം കണ്ട് സന്തോഷമായിരിക്കുകയാണ്.. എല്ലാവരോടും സ്നേഹം..' -നൈല കുറിക്കുന്നു.
ഗായകരായ ജോബ് കുര്യന്, സയനോര ഫിലിപ്, രഞ്ജിന് ജോസ്, തുടങ്ങിയവരും മറ്റ് ആരാധകരും നൈലക്ക് ക്വാറന്റൈന് ജന്മദിനാശംസകള് നേര്‍ന്നിരിക്കുകയാണ്. പിന്നീട് ഗംഭീരമായി ആഘോഷിക്കാമെന്നും ഇപ്പോള്‍ സുരക്ഷിതയായിരിക്കൂവെന്നും അവര്‍ പറയുന്നു.
Content Highlights: Nyla Usha birthday instagram post in quarantine, corona virus outbreak, covid 19
Published: 25 Mar 2020, 01:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented