പ്രശസ്ത അനിമേ കഥാപാത്രമായ ഡോറെമോണ് ശബ്ദം നല്‍കിയ നോബുയോ ഒയാമ(90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സെപ്റ്റംബര്‍ 29-നായിരുന്നു നോബുയോയുടെ അന്ത്യം. എന്നാല്‍, കഴിഞ്ഞദിവസമാണ് മരണവാര്‍ത്ത പുറത്തുവന്നത്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ നോബുയോയുടെ സംസ്‌കാരചടങ്ങുകള്‍ നടന്നതായും അവരുടെ ഏജന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജപ്പാനിലെ പ്രമുഖ ശബ്ദകലാകാരിയായ നോബുയോ ആണ് 1979 മുതല്‍ 2005 വരെ ഡോറെമോണ് ശബ്ദംനല്‍കിയത്. 1933-ല്‍ ജപ്പാനിലെ ടോക്കിയോയിലായിരുന്നു നോബുയോയുടെ ജനനം. 1957-ല്‍ ശബ്ദകലാകാരിയായി അരങ്ങേറ്റം കുറിച്ചു. ഹസില്‍ പഞ്ച് അടക്കം ഒട്ടേറെ അനിമേകളില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദംനല്‍കി.
2001-ല്‍ കാന്‍സര്‍ സ്ഥിരീകരിച്ചതോടെ നോബുയോ സജീവമല്ലാതായി. പക്ഷേ, ആ സമയത്തും ഡോറെമോന് ശബ്ദം നല്‍കി. 2005-ല്‍ സ്വയം വിരമിക്കാന്‍ തീരുമാനിക്കുന്നത് വരെ ഡോറെമോണിന്റെ ശബ്ദം അവരുടേതായിരുന്നു. 2010-ല്‍ വീഡിയോ ഗെയിം സീരിസിലെ പ്രധാന കഥാപാത്രത്തിന് ശബ്ദംനല്‍കി ഒയാമ ഇന്‍ഡസ്ട്രിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് പിന്നീട് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. നടനായ കെയ്‌സുകെ സാഗവ ആണ് ഒയാമയുടെ ഭര്‍ത്താവ്. 1964-ലായിരുന്നു ഇരുവരുടെയും വിവാഹം. 2012-ല്‍ അല്‍ഷിമേഴ്‌സ് ബാധിച്ച കെയ്‌സുകെ 2017-ല്‍ അന്തരിച്ചു.
Content Highlights: nobuyo oyama voice artist who given voice to doremon dies in japan
Published: 11 Oct 2024, 08:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented