ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് വിഷ്ണു ഭരതൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രത്തിൻ്റെ ആദ്യ ലിറിക്കൽ ഗാനംപുറത്തുവിട്ടു. ''എന്നിലെ പുഞ്ചിരി നീയും, നിന്നിൽ പൂത്തൊരു ഞാനും, നമ്മുടെ കുഞ്ഞിളം കൂടും''. എന്ന ഈ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
വിനായക് ശശികുമാർ രചിച്ച് സാം.സി.എസ്. ഈണമിട്ട് ചിത്രയും കപിലനും ആലപിച്ച പ്രണയഗാനമാണിത്. ചന്തു നാഥാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
സാമിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും ഈ ചിത്രത്തിൻ്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. ഹൊററും പ്രണയവും ഒപ്പം ഏറെ സസ്പെൻസുമൊക്കെ കോർത്തിണക്കിയാട്ടുള്ള ഒരു ചിത്രമായിരിക്കും ഫീസിക്സ് എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
അജു വർഗീസ്, അനൂപ് മേനോൻ. ഡോ.റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി , ആശാ അരവിന്ദ്, നിജിലാ കെ .ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, ആവണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മിഥുൻ മാനുവൽ തോമസ്സിൻ്റേതാണു തിരക്കഥ. സ്റ്റോറി ഐഡിയ - ബിഗിൽ ബാലകൃഷ്ണൻ. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -നിധീഷ്.കെ.ടി.ആർ. കലാസംവിധാനം - ഷാജി നടുവിൽ. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാഹുൽ ആർ.ശർമ്മ. എക്സിക്യുട്ടീവ് പ്രൊഡ്യുസർ - ഷിനോജ് ഒടാണ്ടിയിൽ പ്രൊഡക്ഷൻ കൺട്രോളർ- കിഷോർ പുറക്കാട്ടിരി. നവംബർ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെ
ത്തുന്നു. പി.ആർ.ഒ- വാഴൂർ ജോസ്.
Content Highlights: nnile Punchiri Lyric Video Phoenix Sam C.S K.S. Chithra Kapil Kapilan
Published: 29 Oct 2023, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented