അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 21 ഗ്രാംസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ. എൻ. നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

To advertise here,

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ “അഞ്ചാം പാതിരാ”യുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസ് തിരക്കഥ നിർവഹിക്കുന്നു എന്നത് തന്നെയാണ് ഫീനിക്സിന്റെ പ്രധാന ആകർഷണം. പ്രേക്ഷക പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ നിഗൂഢത ജനിപ്പിക്കുന്ന രീതിയിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. പൂർണമായും ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീതം സാം സി. എസുമാണ്.

placeholder
ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements

പ്രൊഡക്ഷൻ ഡിസൈനർ -ഷാജി നടുവിൽ, എഡിറ്റർ - നിതീഷ് കെ. ടി. ആർ, കഥ - വിഷ്ണു ഭരതൻ, ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ - കിഷോർ പുറകാട്ടിരി, ഗാനരചന- വിനായക് ശശികുമാർ, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം - ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് - രാഹുൽ ആർ ശർമ്മ, പി.ആർ.ഒ - മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് - റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് - ഒബ്സ്ക്യുറ, ഡിസൈൻസ് - യെല്ലോടൂത്ത്.