-
കര്‍ണാടക ചലച്ചിത്ര അക്കാദമി നടത്തുന്ന ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലി( BlFFES)ല്‍ ഗോകുലം ഗോപാലന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നേതാജി' പ്രദര്‍ശിപ്പിക്കും. അട്ടപ്പാടിയിലെ ആദിവാസികള്‍ സംസാരിക്കുന്ന ഇരുള ഭാഷയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ഗോകുലം ഗോപാലനെ കൂടാതെ ആദിവാസി കലാകാരന്മാര്‍, മാസ്റ്റര്‍ അലോക് കൃഷ്ണ, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, റോജി പി കുര്യന്‍, ഷറഫ് പാഴെരി, മുരളി മാട്ടുമ്മല്‍, രജേഷ് ബി തുടങ്ങിയവരും വേഷമിടുന്നു. എം.ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രം കൂടിയാണ് നേതാജി.
ലോകത്തിലെ ആദ്യ ഗോത്രഭാഷ ചിത്രത്തിനുള്ള ഗിന്നസ് റേക്കാര്‍ഡ് നേടിയ നേതാജി, സിലിഗുരി (വെസ്റ്റ് ബംഗാള്‍)ഫിലിം ഫെസ്റ്റിവല്‍, ചെന്നൈ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍, ഇന്ത്യന്‍ പനോരമ എന്നിവയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്. ജോണി കുരുവിളയാണ് നിര്‍മാണം. കഥ- സംവിധാനം: വിജീഷ് മണി, തിരക്കഥ: യു. പ്രസന്നകുമാര്‍, സംഭാഷണം: ബിന്ദു അട്ടപ്പാടി, ഗാനരചന- സംഗീതം: ജുൈബര്‍ മുഹമ്മദ്. മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂര്‍, കലാസംവിധാനം: രമേഷ് ഗുരുവായൂര്‍, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.
Content Highlights : Netaji Movie Directed By Vijeesh Mani In Banglore International Film Festival
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..