ഡോക്യുമെന്ററിയിൽ നിന്നും, നീരജ് മാധവ് | photo: facebook/neeraj madhav, screen grab
കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി പങ്കുവെച്ച് നടൻ നീരജ് മാധവ്. നാല് വർഷം മുമ്പ് ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതിൽ താൻ ഖേദിക്കുന്നുവെന്ന് നീരജ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
നമ്മുടെ മൂക്കിന്റെ തുമ്പത്ത് ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും അതിനെപറ്റി അറിയാനും പ്രതികരിക്കാനും ശ്രമിക്കാഞ്ഞതിൽ ലജ്ജിക്കുന്നുവെന്നും നടൻ കുറിച്ചു. ഡോക്യുമെന്ററി മലയാളികളിലേക്ക് എത്തിച്ച മഹേഷ് മാനസ് എന്ന സംവിധായകനെ ധീരജ് പ്രശംസിക്കുകയും ചെയ്തു.
കുറിപ്പിന്റെ പൂർണരൂപം
‘‘4 വർഷം മുന്നേ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇറങ്ങിയിട്ടും അത് കാണാതെ പോയതിൽ ഖേദിക്കുന്നു. നമ്മുടെ മൂക്കിന്റെ തുമ്പത്ത് ഇത്രയും വലിയ ഒരു ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും അതിനെ പറ്റി അറിയാനും പ്രതികരിക്കാനും ശ്രമിക്കാഞ്ഞതിൽ ലജ്ജിക്കുന്നു. പ്രതികരിച്ചിരുന്നെങ്കിലും വലിയ മാറ്റങ്ങളുണ്ടാകുമായിരുന്നോ എന്നറിയില്ല.
ഈ വൈകിയ വേളയിലും ബ്രഹ്മപുരത്തിന്റെ യഥാർഥ ഭീകരത കാട്ടിത്തരുന്ന ഈ ഡോക്യുമെന്ററി നമ്മൾ മലയാളികൾ എല്ലാവരും ഒന്ന് കണ്ടിരിക്കേണ്ടതാണ്. ഇത് നമ്മളിലേക്ക് എത്തിച്ച മഹേഷ് മാനസ് എന്ന സംവിധായകനും സംഘത്തിനും ഒരു വലിയ സല്യൂട്ട്.’’–നീരജ് മാധവ് പറയുന്നു.
Content Highlights: neeraj madhavan shares documentary about brahmapuram plant


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..