പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സര്‍വൈവല്‍ ഡ്രാമ നായാട്ട് ടീം വീണ്ടും ഒന്നിക്കുന്നു. 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്.
സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷാഹി കബീറാണ്. ഷാഹിയുടെ മുൻ ചിത്രങ്ങളിലേത് പോലെ പോലീസ് കഥയാണ് ഓഫീസർ ഓൺ ഡ്യൂട്ടിയും. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേക്ക്സ് ബിജോയ് ആണ്. ചമൻ ചാക്കോ ആണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രിയാമണിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ, നിമിഷ ജോർജ്, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്. പിന്നീട് ചിത്രം നെറ്റ്ഫ്ലിക്സിലും പ്രദർശനത്തിനെത്തിയിരുന്നു. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.
Content Highlights: Nayattu team reunites for officer movie
Published: 02 Nov 2024, 12:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented