സുന്ദർ സി. സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 'മഹാശക്തി' ദീപാവലി റിലീസായി നവംബർ ആറിന് തിയേറ്ററുകളിലേക്കെത്തും. ഗണേശചതുർത്ഥി ദിനമായ തിങ്കളാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിലൂടെയാണ് വേൽസ് ഫിലിംസ് ഇന്റർനാഷണൽ റിലീസ് തീയതി പ്രേക്ഷകരിലേക്കെത്തിച്ചത്.

To advertise here,

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിച്ച മൂക്കുത്തി അമ്മന്റെ ആദ്യഭാഗത്തിനു ശേഷം ഭക്തി, നർമം, സാമൂഹികപ്രസക്തി എന്നിവ സംയോജിപ്പിച്ചാണ് രണ്ടാം ഭാഗം മഹാശക്തി റിലീസിന് ഒരുങ്ങുന്നത്.

നയൻതാര, ദുനിയാ വിജയ്, റെജീന കസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ്, സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: എല്ലാം നന്നായി നടക്കുന്നു, നയൻതാരയുമായി പ്രശ്‌നങ്ങളില്ല; വിവാദത്തിൽ പ്രതികരിച്ച് ഖുശ്ബു

വേൽസ് ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണം ഡോ. ഇഷാരി കെ. ഗണേഷ് നിർവഹിക്കുന്നു. മഹാശക്തിയുടെ രചനയും സംവിധാനവും സുന്ദർ സി ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ്‌ഹോപ്പ് തമിഴാ ആണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.