തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷൻ.  പരാതിക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടാതെ മറ്റ് വിശദാംശങ്ങൾ പുറത്ത് വിടണമെന്ന് കമ്മിഷൻ അധ്യക്ഷ രേഖാ ശർമ ആവശ്യപ്പെട്ടു.

To advertise here,

കമ്മറ്റി റിപ്പോർട്ടിൽ മൂന്നു മാസത്തിനകം തുടർനടപടി സ്വീകരിക്കേണ്ടതായിരുന്നു. റിപ്പോർട്ട് വെച്ചു താമസിപ്പിച്ചത് ഗുരുതരവീഴ്ചയാണ്. എല്ലാ സിനിമാ പ്രൊഡക്ഷൻ കമ്പനിയിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

മലയാള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ദേശീയ വനിതാ കമ്മിഷൻ നേരിട്ട് അന്വേഷിക്കും.