അഭിഷേക് നാമ രചിച്ച് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിന്റെ ടീസർ പുറത്തുവിട്ട് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു. മഹാശിവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

To advertise here,

ഗംഭീര കാൻവാസിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ കാണിച്ചു തരുന്നു. നിഗൂഢമായ ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ, കാലത്തേക്കാൾ പഴക്കമുള്ള ഒരു രഹസ്യം മൂടപ്പെട്ടു കിടക്കുന്ന ഒരു ലോകത്തിലേക്കുള്ള വാതിൽ ആണ് ഈ ടീസർ തുറക്കുന്നത്. ഒരു മനുഷ്യന്റെ അത്യാഗ്രഹം ഈ പ്രപഞ്ച രഹസ്യത്തെ തുറന്നു കാണിക്കും എന്ന ഭീഷണി ഉയർത്തുമ്പോൾ, വിധി അതിന്റെ യോദ്ധാവിനെ തിരഞ്ഞെടുത്തു കൊണ്ട് മുന്നോട്ടു വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അബ്ദാലിയുടെ നേതൃത്വത്തിലുള്ള ചരിത്രപരമായ അഫ്ഗാൻ അധിനിവേശത്തിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ട ഈ ആഖ്യാനം, പുരാണങ്ങളും ചരിത്രവും ആത്മീയ യുദ്ധവും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകൻ അഭിഷേക് നാമയുടെ ധീരമായ അഭിലാഷവും വ്യക്തമായ കാഴ്ചപ്പാടും ഈ ടീസറിലൂടെ ദൃശ്യമാണ്. അസാധാരണമായ സാങ്കേതിക നിലവാരത്തിൽ, പുരാണങ്ങൾ, ആക്ഷൻ, ആത്മീയ ആഴം എന്നിവയുടെ സംയോജനം ആണ് ടീസറിന് ശക്തമായ സിനിമാറ്റിക് ഐഡന്റിറ്റി നൽകുന്നത്. ഒരൊറ്റ ഡയലോഗ് പോലും ഇല്ലാതെ, ദൃശ്യങ്ങളുടെ ശക്തിയും അമ്പരപ്പിക്കുന്ന വലിപ്പമുള്ള കഥപറച്ചിലും കൊണ്ട് ടീസർ കാഴ്ചക്കാരെ ആകർഷിക്കുന്നു.

നായകൻ വിരാട് കർണയുടെ പ്രകടനം തന്നെയാണ് ടീസറിന്റെ മറ്റൊരു ഹൈലൈറ്റ്. മുതലയുമായുള്ള പോരാട്ടത്തിനുപുറമെ, ശിവ ഭഗവാന്റെ രൂപത്തിലുള്ള അദ്ദേഹത്തിന്റെ പ്രകടനവും ടീസറിന്റെ ഹൈലൈറ്റ് ആണ്. വമ്പൻ ശാരീരിക പരിവർത്തനം, വൈകാരിക ആഴം, തീവ്രമായ എന്നിവയിലൂടെ തന്റെ കരിയറിനെ നിർവചിക്കുന്ന പ്രകടനമാണ് അദ്ദേഹം നൽകിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.

നഭാ നടേഷ്, ഐശ്വര്യ മേനോൻ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ 2026 സമ്മർ റിലീസായി എത്തും.

ഛായാഗ്രഹണം- സൗന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ - അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ-അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, പിആർഓ - ശബരി