നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നദിയ മൊയ്തു. 36 വർഷം മുമ്പ്, പുറത്തിറങ്ങിയ ഈ ചിത്രത്തിനും അതിൽ നാദിയ അവതരിപ്പിച്ച ഗേളി എന്ന കഥാപാത്രത്തിനും ഇന്നും ആരാധകർ ഏറെയാണ്. ഇത്തിരി കുരുത്തക്കേടും കുസൃതിയുമായാണ് ​ഗേളിയും കൂട്ടുകാരും മലയാളികളുടെെ ഹൃദയത്തിൽ ഇചം നേടിയത്.

To advertise here,

ഇപ്പോഴിതാ ​ഗേളിയുടെ ആ കുസൃതിക്കൂട്ടത്തെ വീണ്ടും പരിചയപ്പെടുത്തുകയാണ് നാദിയ. ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്ന മൂന്ന് ബാലതാരങ്ങളുണ്ട്. ഇതിൽ രണ്ട് പേർക്കൊപ്പമുള്ള ഒരു ചിത്രമാണ് നാദിയ പങ്കുവച്ചിരിക്കുന്നത്. സമീർ, ആസിഫ് എന്നിവരാണ് പണ്ടത്തെ ആ ബാലതാരങ്ങൾ.

“ചില ചിത്രങ്ങളിലൂടെ ഓടിച്ച് നോക്കിയപ്പോൾ ഇത് കണ്ടെത്തി. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിലെ എന്റെ കൂട്ടാളികൾ. സമീറും ആസിഫും. കാലം എത്ര പെട്ടെന്നാണ് പോവുന്നത്,” എന്ന അടിക്കുറിപ്പോടെയാണ് നാദിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

1984 ലാണ് ഫാസിലിന്റെ തന്നെ കഥയിൽ നോക്കെത്താ ദൂരത്ത് പുറത്തിറങ്ങിയത്. മോഹൻലാൽ, പത്മിനി, ഉമ്മർ, തിലകൻ, സുകുമാരി, നെടുമുട് വേണു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നാദിയ ഇപ്പോൾ. മമ്മൂട്ടിക്കൊപ്പം ഭീഷ്മപർവത്തിൽ വേഷമിടുന്ന നാദിയ ദൃശ്യം 2 ന്റെ തെലുങ്ക് റീമേയ്ക്കിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

content highlights : nadia moidu shares pictures with child artists from nokketha dhoorathu kannum nattu movie