അകാലത്തിൽ വിടവാങ്ങിയ സഹോദരിയുടെ ഓർമകളിൽ സംഗീതസംവിധായകൻ രാഹുൽ രാജ്. 2016 ലാണ് രാഹുലിന്റെ സഹോദരി രഹ്ന മരണപ്പെടുന്നത്. കാൻസർ ബാധയെത്തുടർന്നായിരുന്നു അന്ത്യം. 

To advertise here,

"നീ മാഞ്ഞു പോയിട്ട് അഞ്ച് വർഷം തികയുന്നു. നമ്മൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങളിൽ പലതും ഞാൻ ചെയ്തു തീർക്കാൻ കാരണം നിങ്ങളാണ്. അതിൽ  അസാധ്യമാണ് എന്ന് ഞാൻ കരുതിയ പലതും ഉണ്ടായിരുന്നു. നമ്മുടെ ലിസ്റ്റിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്. അകവും പുറവും എന്നെ ഒരുപോലെ അറിയുന്ന, ഒരേ ഒരാൾ നിങ്ങളായിരുന്നു . കുഞ്ഞുനാളിൽ നമ്മൾ ചെയ്ത കുസൃതികളും ​ഗൃഹാതുരതയും പങ്കുവച്ച് ഒരു ജീവിതകാലം മുഴുവൻ കൂടെയുണ്ടാവുമെന്ന് കരുതിയ ആൾ... പക്ഷേ എന്നെ പാതിവഴിയിലിട്ട് എങ്ങോ പോയ് മറഞ്ഞു. 

എനിക്കറിയാം, ജീവിതം മുന്നോട്ടു പോയേ പറ്റൂ. ലോകത്തിലെ ഓരോ സഹോദരനും അവരുടെ സഹോദരി എത്രത്തോളം പ്രധാനപ്പെട്ടയാളാണെന്ന് മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവർ ഒപ്പമുള്ളപ്പോൾ നമുക്കവരുടെ മൂല്യം തിരിച്ചറിയാറില്ല. പക്ഷേ എനിക്കറിയാം . കാരണം എനിക്കതുപോലെ ഒരാളുണ്ടായിരുന്നു. ഇന്ന് പക്ഷേ അവരുടെ ശാരീരികമായ സാന്നിധ്യം എനിക്ക് നഷ്ടമായിരിക്കുന്നു..." രാഹുൽ കുറിക്കുന്നു. 

മമ്മൂട്ടി ചിത്രം പ്രീസ്റ്റാണ് രാഹുലിന്റെ സം​ഗീത സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ, ബി. ഉണ്ണികൃഷ്ണൻ‌റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം ആറാട്ട് എന്നിവയാണ് രാഹുലിന്റെ മറ്റ് പ്രോജക്ടുകൾ. 

Content Highlights : Music director Rahul raj remembering his late sister on her death anniversary