'കപ്പേള' എന്ന സിനിമയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് 'മുറ'. പ്രേക്ഷക-നിരൂപക പ്രശംസനേടി ഹൗസ് ഫുള്‍-ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററില്‍ രണ്ടാംവാരത്തിലേക്ക് കടക്കുന്ന 'മുറ'യുടെ സക്‌സസ് ടീസര്‍ റീലിസ് ചെയ്തു. ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസറൊരുക്കിയിരിക്കുന്നത്. നവംബര്‍ 8-നാണ് 'മുറ' തിയേറ്ററുകളിലെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയടക്കം നിരവധിപേര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.  

To advertise here,

തമിഴ്, ഹിന്ദി ചിത്രങ്ങളിലും കാന്‍ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവതാരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമൂടും മാലപാര്‍വതിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി വേഷമിട്ടു. 

ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിര്‍വഹിച്ചത്. റിയാ ഷിബു, എച്ച്.ആര്‍. പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസില്‍ നാസര്‍, എഡിറ്റിംഗ്: ചമന്‍ ചാക്കോ, സംഗീത സംവിധാനം: ക്രിസ്റ്റി ജോബി, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍: പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.