പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളിൽ വിജയകരമായ അൻപതാം ദിവസം കഴിഞ്ഞു മുന്നേറുന്ന മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം "മുറ", തിയേറ്ററിൽ വൻ വിജയമായി മുന്നേറുമ്പോൾ തന്നെ ഒ.ടി.ടി യിലും റിലീസായി. റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഒ.ടി.ടിയിലും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം ആമസോണിൽ ലഭ്യമാണ്. ടെക്നിക്കലി ബ്രില്ലിയന്റ് ആയ സാങ്കേതിക പ്രവർത്തകർക്കൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ,സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി എന്നിവരുടെ മിന്നും പ്രകടനവും നവാഗതരായ ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്നേശ്വർ സുരേഷ് എന്നിവരുടെ ഗംഭീര പ്രകടനവും മുറയുടെ വിജയത്തിന് നിർണായക ഘടകമായിമാറി.മുറയുടെ രചന നിർവഹിച്ചത് സുരേഷ് ബാബുവാണ്.
ക്യാൻ ഫിലിം ഫെസ്റ്റിവലിലെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും തമിഴ് ഹിന്ദി ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച യുവ താരം ഹൃദു ഹാറൂണിന്റെ ആദ്യ മലയാള ചിത്രം കൂടിയായ മുറയിൽ ഹൃദുവിന്റെ അനന്തു എന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയടിയും ദേശീയ തലത്തിലുള്ള നിരൂപകരുടെ പ്രശംസയും ഏറ്റുവാങ്ങി. മുറ ക്രിസ്തുമസിന് ആമസോണിൽ സ്ട്രീമിങ് ആരംഭിക്കും. . കനി കുസൃതി, കണ്ണൻ നായർ, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുറയുടെ നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
Content Highlights: mura movie amazon prime streaming
Published: 20 Dec 2024, 09:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented