ഹൃദു ഹാറൂണ്‍, സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി, ജോബിന്‍ ദാസ്, അനുജിത്ത് കണ്ണന്‍, യദുകൃഷ്ണന്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, കനി കുസൃതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മുറ വിജയകരമായ നാലാംവാരത്തിലേക്ക്. മുസ്തഫയാണ് മുറയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മുറയുടെ വിജയത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ സക്‌സസ് ടീസറും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. പതിനൊന്നു ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുമായി ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. 

To advertise here,

നാലാംവാരത്തിലേക്ക് കടക്കുമ്പോഴും ഹൗസ് ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററില്‍ ഇപ്പോഴും പ്രദര്‍ശന വിജയം നേടുന്ന മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മുറയുടെ നിര്‍മ്മാണം: റിയാഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസില്‍ നാസര്‍, എഡിറ്റിങ്: ചമന്‍ ചാക്കോ, സംഗീത സംവിധാനം: ക്രിസ്റ്റി ജോബി, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍: പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.