
സാമൂഹിക മാധ്യമങ്ങളിലൂടെ രാജ്യംമുഴുവൻ ശ്രദ്ധനേടിയ യുവതിയാണ് കുംഭമേളയിലെ പെൺകുട്ടി. മഹാകുംഭമേള നടന്ന പ്രയാഗ്‌രാജിൽ മാല വിൽപ്പനയ്‌ക്കെത്തിയ യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അതിനിടെ, സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹം അവർ പ്രകടിപ്പിക്കുകയും മുംബൈയിൽനിന്നുള്ള സിനിമ പ്രവർത്തകർ കുടുംബത്തെ ബന്ധപ്പെടുകയും ചെയ്തതോടെ പെൺകുട്ടി വീണ്ടും വാർത്തകളിൽ നിറഞ്ഞു.
പിന്നാലെ 'ദ ഡയറി ഓഫ് മണിപ്പുർ' എന്ന തന്റെ സിനിമയിലൂടെ പെൺകുട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന പ്രഖ്യാപനവുമായി സംവിധായകൻ സനോജ് മിശ്ര രംഗത്തെത്തി. പെൺകുട്ടി സിനിമ അഭിനയം സംബന്ധിച്ച ക്ലാസുകളിൽ പങ്കെടുക്കുകയാണെന്നും അവർ എഴുത്തും വായനയും പഠിക്കുകയാണെന്നുമുള്ള വിവരം പുറത്തുവന്നു. സനോജ് മിശ്രയാണ് അവരെ പഠിപ്പിച്ചത്. ഇതിന്റെ ചില വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ബലാത്സംഗക്കേസിൽ ഡൽഹിയിൽ അറസ്റ്റിലായിരിക്കുകയാണ് സംവിധായകൻ സനോജ് മിശ്ര.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദനംനൽകി തുടർച്ചയായി ചൂഷണംചെയ്തുവെന്ന് ആരോപിച്ച് മറ്റൊരു യുവതി നൽകിയ പരാതിയിലാണ് സംവിധായകൻ കുരുക്കിലായത്. 2000-ൽ, ഝാൻസിയിൽ താമസിക്കുന്ന സമയത്ത് ടിക്ക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംവിധായകൻ സനോജ് മിശ്രയുമായി പരിചയപ്പെടുന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള സൗഹൃദം വളരുകയും നിരന്തരം സംസാരിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു.
2021 ജൂണിൽ ഝാൻസി റെയിൽവെ സ്റ്റേഷനിലേക്ക് എത്താൻ സനോജ് മിശ്ര ആവശ്യപ്പെട്ടുവെന്നും യുവതി വിസമ്മതിച്ചതോടെ സംസാരം ഭീഷണിയുടെ സ്വരത്തിലായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ജീവൻതന്നെ അപകടത്തിലാക്കും എന്ന തരത്തിലായിരുന്നു ഭീഷണി എന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ തൊട്ടടുത്ത ദിവസം യുവതി സംവിധായകനെ കാണാനെത്തി. ഇതോടെ അവരെ സംവിധായകൻ ഒരു റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെവച്ച് ലഹരിവസ്തുക്കൾ നൽകി ഉപദ്രവിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സംവിധായകൻ തന്നെ എതിർത്താൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.
വിവാഹം കഴിക്കാമെന്നും സിനിമകളിൽ അഭിനയിപ്പിക്കാമെന്നും വാഗ്ദാനം നൽകി മിശ്ര പീഡനം തുടർന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നതായി മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
മഹാകുംഭമേള നടന്ന പ്രയാഗ്‌രാജിൽ മാല വിൽക്കാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ ആരോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഈ 16-കാരി വൈറലായത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയർന്നു. 'ബ്രൗൺ ബ്യൂട്ടി' എന്നും വിശേഷിപ്പിക്കപ്പെട്ടു.
Content Highlights: monalisas director sanoj mishra arrested in race case
Published: 31 Mar 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented