
ആറ്റിങ്ങൽ: പകരം വയ്ക്കാനില്ലാത്ത വേഷപ്പകർച്ചകളിലൂടെ അഭ്രപാളിയിൽ വിസ്മയം തീർത്ത മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് കലോത്സവ വേദിയിലും ആദരം. ലാൽ പഠിച്ച തൈക്കാട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് മൈമിലൂടെ അദ്ദേഹത്തിന്റെ ജീവിതം അരങ്ങിലെത്തിച്ചത്.
മോഡൽ സ്‌കൂളിൽ മോഹൻലാൽ പഠിച്ചിറങ്ങി സുവർണ ജൂബിലി പിന്നിട്ട വേളയിൽ അവതരിപ്പിച്ച മൈം എച്ച്എസ്എസ് വിഭാഗത്തിൽ എ ഗ്രേഡും നേടി. പഠനകാലത്ത് സ്‌കൂളിൽ മോഹൻലാൽ അവതരിപ്പിച്ച നാടകത്തിലായിരുന്നു ആരംഭം.
തുടക്കക്കാലത്തെ സിനിമകൾ, ശബ്ദം നഷ്ടമായ സമയത്തെ കഷ്ടപ്പാടുകൾ, നേരിട്ട പരിഹാസങ്ങൾ, തിരിച്ചുവരവ്, ദാദാസാഹബ് ഫാൽക്കെ പുരസ്‌കാര നേട്ടം എന്നിവയെല്ലാം അഞ്ച് മിനിട്ട് കൊണ്ട് കുട്ടികൾ അവതരിപ്പിച്ചു. സബ് ജില്ലയിൽ നിന്ന് അപ്പീലിലൂടെയാണ് തൈക്കാട് സ്‌കൂൾ റവന്യൂ ജില്ലയിലെത്തി എ ഗ്രേഡുമായി മടങ്ങുന്നത്.
Content Highlights: Students at Thycaud Govt. Model HSS presented a captivating mime show based on Mohanlal`s life, celebrating his journey and achievements
Published: 04 Dec 2025, 07:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented