ഇതാദ്യമായാണ് ദിലീഷ് പോത്തൻ മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കുന്നത്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ കൂട്ടുകെട്ട് ഒന്നിക്കുന്നു. മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോയും ടൈറ്റിൽ പോസ്റ്ററും പുറത്തിറങ്ങി.
ശ്യാം പുഷ്‌ക്കരൻ, പോൾസൺ സ്‌കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിർമ്മിക്കുന്ന സിനിമയുടെ സംഗീതം സുഷിൻ ശ്യാം നിർവഹിക്കും. ക്യാമറ ഷൈജു ഖാലിദും,എഡിറ്റിങ്ങ് സൈജു ശ്രീധരനും പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരിയും നിർവഹിക്കും.
വസ്ത്രാലങ്കാരം മഷർ ഹംസയും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. ഭാവന റിലീസ് വിതരണത്തിനെത്തിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായി നടക്കും.
ഇതാദ്യമായാണ് ദിലീഷ് പോത്തൻ മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കുന്നത്. 2021-ൽ പുറത്തിറങ്ങിയ ജോജിയാണ് ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസിൽ നായകനായ ചിത്രം കോവിഡിന്റെ പശ്ചാത്തലത്തിൽ ഒടിടി റിലീസായാണ് എത്തിയത്.
Content Highlights: Sending shockwaves of excitement through the Indian film industry, Malayalam cinema's ultimate dream collaboration has finally been made official. Complete Actor Mohanlal is all set to star in master craftsman Dileesh Pothan's next directorial venture titled Nedumkandam Miracle. The highly anticipated project brings Dileesh Pothan back to the director's chair for the first time since his 2021 critically acclaimed hit Joji.
Published: 03 Jul 2026, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented