അഞ്ചു വർഷത്തെ നീണ്ടകാത്തിരിപ്പിന് ശേഷം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് റിലീസിനൊരുങ്ങുകയാണ്. ഓണം റിലീസായിട്ടാണ് ബറോസ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റിനായും കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോഴിതാ ചിത്രത്തിൻ്റെ അനിമേറ്റഡ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് 'ബറോസ് & വൂഡു' എന്ന വീഡിയോ പുറത്തുവിട്ടത്. ബറോസിന്റെ ആനിമേഷൻ സീരീസിന്റെ സംവിധാനം സുനിൽ നമ്പുവാണ് നിർവഹിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാറിന്റേതാണ് ആശയം.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ 'ബറോസ്' എന്ന സിനിമയൊരുക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ എന്നിവരാണ് എന്നിവർക്ക് പുറമേ മായാ, സീസർ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു.
അമേരിക്കൻ റിയാലിറ്റി ഷോ ആയ ദ വേൾഡ് ബെസ്റ്റിൽ പങ്കെടുത്ത് വിജയിച്ച ലിഡിയൻ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം.
Content Highlights: mohanlal Barroz & Voodoo Animated Series released
Published: 14 Jul 2024, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented