
എന്നും നെഞ്ചോടുചേർത്തുപിടിച്ച ഗുരുതുല്യനായിരുന്നു നിർമാതാവ് അരോമ മണിയെന്ന് നടൻ മോഹൻലാൽ. ഹൃദ്യമായ പെരുമാറ്റംകൊണ്ടും സ്‌നേഹോപദേശങ്ങൾ കൊണ്ടും മണി സാർ സിനിമാമേഖലയിൽ എല്ലാവർക്കും വഴികാട്ടിയും മാതൃകയുമായിരുന്നു- മോഹൻലാൽ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
1970 മുതൽ ഇങ്ങോട്ടുള്ള നീണ്ടകാലയളവിൽ, ഒട്ടനവധി ചലച്ചിത്ര പ്രതിഭകളെ അദ്ദേഹം കൈപിടിച്ചുയർത്തി. ‘വ്യക്തിപരമായി, എന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവുകളായി മാറിയ, ഇരുപതാം നൂറ്റാണ്ട്, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, സൂര്യഗായത്രി, ബാലേട്ടൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ മണി സാറിനോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി.
‘എങ്ങനെ നീ മറക്കും’ സിനിമയിലെ ‘ദേവദാരു പൂത്തു’ തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ മനോഹരങ്ങളായ ഗാനങ്ങൾ മലയാളത്തിന് എങ്ങനെ മറക്കാൻ സാധിക്കും? നികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ട മണിസാറും.’ -ലാൽ അനുസ്മരിച്ചു.
Content Highlights: mohanlal facebook post about late producer aroma mani
Published: 15 Jul 2024, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented