
പ്രിയദർശൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഹംഗാമ 2 ന്റെ ട്രെയ്ലർ പുറത്തിറങ്ങി.പ്രിയദർശന്റെ തന്നെ സംവിധാനത്തിൽ 94 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രം മിന്നാരത്തിന്റെ റീമേയ്ക്ക് ആണ് ഹംഗാമ 2. മോഹൻലാൽ, ശോഭന, തിലകൻ, ജഗതി, ശങ്കരാടി, ഉമ്മർ, ലാലു അലക്സ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.
കഥാ സന്ദർഭങ്ങളിലും, രംഗങ്ങളിലും വലിയ വ്യത്യാസം വരുത്താതെയാണ് റീമേയ്ക്ക് ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന.
ശിൽപ ഷെട്ടി, പരേഷ് റാവൽ, മീസാൻ ജഫ്രി, പ്രണിത സുഭാഷ്, അശുതോഷ് റാണ തുടങ്ങിയവരാണ് ഹംഗാമ 2ലെ അഭിനേതാക്കൾ. ജൂലൈ 23ന് ഡിസ്നി ഹോട്ട്സ്റ്റാർ മൾപ്ലക്സിലൂടെ ചിത്രം പ്രദർശനത്തിനെത്തും.
വലിയ ഇടവേളയ്ക്ക് ശേഷം ശിൽപ ഷെട്ടി അഭിനയിക്കുന്ന ചിത്രമാണ് ഹംഗാമ 2. ഒരു ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രവുമാണ് ഇത്.
Content Highlights : Minnaram Bollywood Remake Hungama 2 Trailer Priyadarshan
Published: 01 Jul 2021, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented