ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി മലയാള സിനിമ ചരിത്രത്തില്‍ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ് മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും. പുതിയ ചിത്രമായ 'മെറിബോയ്‌സി'ല്‍ അഭിനേതാക്കളായും അണിയറപ്രവര്‍ത്തകരായും എത്തുന്നത് നിരവധി പുതുമുഖങ്ങള്‍ ആണ്. 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ രാജ് 'മെറി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മെറി ബോയിസി'ല്‍ പുതുമുഖങ്ങളായ ശ്വേത വാര്യര്‍, പാര്‍വതി അയ്യപ്പദാസ്, കീര്‍ത്തന പി.എസ്, ആതിര രാജീവ് എന്നിവരും ബിഗ് ബോസ് താരം അര്‍ജുന്‍ ശ്യാം, നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സാഫ് ബോയ്, അശ്വിന്‍, ഷോണ്‍ ജോയ് (പുതുമുഖം) എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു.

To advertise here,

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ നിരവധി അണിയറപ്രവര്‍ത്തകരും പുതുമുഖങ്ങള്‍ തന്നെയാണ്. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍വെച്ച് നടന്ന താരനിബിഡമായ ലോഞ്ചില്‍ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, എബ്രഹാം മാത്യു, എവര്‍ഷൈന്‍ മണി, ഖാദര്‍ ഹസ്സന്‍, ആല്‍വിന്‍ ആന്റണി, ഔസേപ്പച്ചന്‍ വാളക്കുഴി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ഭാര്യ ബെനിറ്റ, സംവിധായകന്‍ അരുണ്‍ വര്‍മ, താരങ്ങളായ ബിന്ദു പണിക്കര്‍, ലിജോ മോള്‍, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍ രാജ്, ഗീതി സംഗീത, അര്‍ജുന്‍ അശോകന്‍, ശ്യാം മോഹന്‍, ചന്തു സലിംകുമാര്‍, സംഗീത് പ്രതാപ്, ശ്രീകാന്ത് മുരളി, അശ്വന്ത് ലാല്‍, ജെയിംസ് എലിയ എന്ന് തുടങ്ങി സിനിമാ- മാധ്യമ രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.

ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിര്‍മാതാവ് എബ്രഹാം മാത്യു സ്വിച്ച് ഓണ്‍ കര്‍മവും ആന്റണി പെരുമ്പാവൂര്‍ ആദ്യ ക്ലാപ്പും അടിച്ചു. ചിത്രത്തിന് ആശംസകള്‍ നേരാനായി നിരവധി പേര്‍ എത്തി. വര്‍ണ്ണാഭമായ ചടങ്ങിനു ശേഷം ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന ശ്വേതാ വാര്യരുടെ ഡാന്‍സ് പെര്‍ഫോമന്‍സും ചടങ്ങിന് മാറ്റേകി.

മുന്‍നിരതാരങ്ങളും സംവിധായകരും ഒന്നിക്കുന്ന ചിത്രങ്ങളാണ് മാജിക് ഫ്രെയിംസ് എപ്പോഴും പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ നിന്നെല്ലാം വിഭിന്നമായ രീതിയിലാണ് പുതിയ ചിത്രം ഒരുക്കുന്നത്. നവാഗതനായ മഹേഷ് മാനസ് കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീപ്രസാദ് ചന്ദ്രന്റേതാണ്. ശ്രീപ്രസാദിന്റെയും അരങ്ങേറ്റ ചിത്രമാണിത്. പുതിയ കാലഘട്ടത്തിലെ പുതിയ തലമുറയുടെ വ്യക്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമായിരിക്കും 'മെറി ബോയ്‌സ്'. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈതി, വിക്രം വേദ, പുഷ്പ 2, ആര്‍ഡിഎക്‌സ് പോലുള്ള സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ മ്യൂസിക് ഡയറക്ടര്‍ സാം സി.എസ്. ആണ്.

കോ- പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍, ഛായാഗ്രഹണം: ഫായിസ് സിദ്ദിഖ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സന്തോഷ് കൃഷ്ണന്‍, നവീന്‍ പി. തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍: അഖില്‍ യശോധരന്‍, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്, സൗണ്ട് ഡിസൈന്‍: സച്ചിന്‍, ഫൈനല്‍ മിക്‌സ്: ഫൈസല്‍ ബക്കര്‍, ആര്‍ട്ട്: രാഖില്‍, കോസ്റ്റ്യൂം: മെല്‍വി ജെ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിച്ചു, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: ബബിന്‍ ബാബു, കാസ്റ്റിങ് ഡയറക്ടര്‍: രാജേഷ് നാരായണന്‍, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, മാര്‍ക്കറ്റിങ്, ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റര്‍ടെയ്ന്‍മെന്റ്, അഡ്വര്‍ടൈസിങ് കണ്‍സള്‍ട്ടന്റ്: ബ്രിങ്‌ഫോര്‍ത്ത്, ഡിസൈന്‍സ്: റോക്കറ്റ് സയന്‍സ്, ടൈറ്റില്‍ ഡിസൈന്‍: വിനയ തേജസ്വിനി, വിഎഫ്എക്‌സ്: കോക്കനട്ട് ബെഞ്ച്, മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍: മാജിക് ഫ്രെയിംസ് റിലീസ്.