സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാനൊരുങ്ങി നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യ മെലാനിയ ട്രംപ്. ഇതുസംബന്ധിച്ച് ആമസോണുമായി മെലാനിയ കരാറൊപ്പിട്ടു. 343കോടി രൂപയുടെ കരാറാണ് ആമസോണുമായി മെലാനിയ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബ്രെറ്റ് റാറ്റ്നര്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മകന് ബാരണ്‍ എന്നിവരും പ്രത്യക്ഷപ്പെടും. ഈ വര്‍ഷം മധ്യത്തോടെ ആമസോണ്‍ പ്രൈമില്‍ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഡോക്യുമെന്ററിക്ക് പുറമേ മൂന്നോ നാലോ എപ്പിസോഡിലായുള്ള ഡോക്യുസീരിസും പുറത്തിറങ്ങും. രണ്ട് പ്രോജക്ടിലും പങ്കുചേരുന്ന മെലാനിയ തന്നെയാവും ഡോക്യുമെന്ററിയുടേയും ഡോക്യുസീരിസിന്റേയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇതിലൂടെ കരാര്‍ തുകയ്ക്ക് പുറമേ ഡോക്യുമെന്ററി ലാഭവിഹിതവും മെലാനിയയ്ക്ക് ലഭിക്കും.
അതിനിടെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയുക്ത പ്രസിഡന്റായ ട്രംപിന്റെ ഉദ്ഘാടന ഫണ്ടിലേക്ക് 1 മില്ല്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആമസോണും മെലാനിയ ട്രംപും കൈകോര്‍ക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നത്.
Content Highlights: melania-trump-amazon-documentary
Published: 08 Jan 2025, 01:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented